Wednesday, November 4, 2026
Homeഅമേരിക്കകോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വർഷത്തെ പിക്‌നിക് വിപുലമായ രീതിയിൽ നടത്തപ്പെട്ടു.

ജൂൺ 28ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കിറ്റി ഹാളോ പാർക്കിൽവച്ചായിരുന്നു 2026ലെ പിക്‌നിക്ക്. അംഗങ്ങളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടത്. കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം നഗരം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശത്തും താമസിക്കുന്നവരുടെ ഒത്തുചേരലിനും പരിചയം പുതുക്കലിനുമുള്ള അവസരവും വേദിയായി മാറി ഈ വർഷത്തെ പിക്‌നിക്. അതോടൊപ്പം മാനസ്സികോല്ലാസ്സത്തിനുമായി നിരവധി കായിക പരിപാടികളും പിക്‌നിക്കിൽ ഉൾപ്പെടുത്തുകയുണ്ടായി.

പ്രസിഡണ്ട് സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പിക്‌നിക്കിൽ വിവിധയിനം കായിക മത്സരങ്ങൾ നടത്തപ്പെട്ടു.

മത്സരത്തിൽ ആവേശം പകർന്ന വടവലി മത്സരം പിക്‌നിക്കിൽ മറക്കാത്ത അനുഭവവും സമ്മാനിച്ചതിയിരുന്നു. അതോടൊപ്പം നടത്തപ്പെട്ട വിവിധ മത്സരങ്ങളും ഏവരെയും ആവേശവും അതിലേറെ ആഹ്‌ളാദിപ്പിക്കുകയും
ചെയ്തു.

ബിജു ശിവൻ, അജി കോര, ബിബി പാറയിൽ, ബെന്നി കുര്യാക്കോസ് സുജ ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക് ഒരു അവിസ്മരണീയനുഭം നല്കിയതായിരുന്നു. കോട്ടയം സി എം എസ് കോളേജ് മുൻ കെമിസ്ട്രി ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സഖറിയാ ഉമ്മൻ പിക്‌നിക്കിൽ മുഖ്യാതിഥി ആയിരുന്നു .

ക്ലബ്ബിന്റെ അഡ്വൈസറി മെമ്പർ ഷിബു കെ മാണി പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയും മത്സരത്തിൽ പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ പിക്‌നിക് ഡിന്നറോടെ ഈ വർഷത്തെ കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക് വിജയകരമായി സമാപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ