വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും
★*******************************★
ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷേ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമല്ല. അവ്യക്തമായ ഈ യാഥാർഥ്യത്തിൽ നിന്നുമാണ് വിശുദ്ധ ഉര്‍സുലായെ പറ്റിയുള്ള വിവിധ ഐതിഹ്യങ്ങള്‍ വികസിച്ചത്.
ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ ഉര്‍സുല പതിനായിരത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്സർലണ്ടിലേക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോണ്‍ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ വിശുദ്ധയും മറ്റുള്ളവരും കൊല്ലപ്പെട്ടു.
മറ്റൊരു ഐതിഹ്യമനുസരിച്ച് ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടിഷ്കാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാൻ മീരിയാഡോഗ് കോണ്‍വാള്ളിലെ രാജാവായ ദിയോനോടസിനോട് ആവശ്യപ്പെടുകയും അതിൻപ്രകാരം ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ പതിനായിരത്തോളം കുലീന കന്യകകളെയും അറുപതിനായിരത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും സകലരും കൊല്ലപ്പെടുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

അവളുടെ വ്രതം സംരക്ഷിക്കാനെന്ന് തോന്നുമാറ് ഒരു സംഭവമുണ്ടായി. ഉര്‍സുലയും മറ്റും സഞ്ചരിച്ചിരുന്ന കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടു ചുറ്റിത്തിരിഞ്ഞ് റെയിന്‍ നദിക്കുസമീപമുള്ള തുറമുഖത്തു ചെന്നുചേര്‍ന്നു. കപ്പലില്‍ ഉര്‍സുല ഒരുത്തമ പ്രേഷിതയായി പ്രവര്‍ത്തിച്ചു. തന്റെകൂടെ യാത്ര ചെയ്തിരുന്ന യുവതികളെ വിശ്വാസത്തിലും ദൈവസ്നേഹത്തിലും ചാരിത്ര്യത്തിലും ഉറച്ചുനില്ക്കാന് അവള് തീക്ഷ്ണതാപൂര്‍വ്വം ഉപദേശിച്ചു.
പുണ്യവതിയുടെ പരിശ്രമം വിജയപ്രദമായിരുന്നുവെന്ന് അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉര്‍സുലയും മറ്റും തുറമുഖത്തിറങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രൂരരായ ഹണ്‍സിന്റെ കരങ്ങളില്‍ പതിച്ചു. അവരുടെ പ്രധാനിയായ ഗാവുനൂസു ഉര്‍സൂളയുടെ സൗന്ദര്യത്താല്‍ ആകൃഷ്ടനായി അവളെ വിവാഹത്തിനു ക്ഷണിച്ചു. ഞാന്‍ ക്രിസ്തുവിന് വിവാഹവാഗ്ദാനം ചെയ്തിരിക്കുന്നവളാണ്. ”ചാരിത്ര്യഭംഗത്തേക്കാള് മരണമാണ് എനിക്ക് ഭേദം” എന്ന് അവള് പറഞ്ഞു. ആ ക്രൂരനേതാവ് ഉര്‍സൂളയുടെ ശിരസ്സു ഛേദിക്കാന്‍ ആജ്ഞാപിച്ചു. അവളുടെ ശിഷ്യകളും മര്ദ്ദനങ്ങളനുഭവിച്ച് മൃതിയടഞ്ഞു. 451 ഒക്ടോബര്‍ 21 ന് ആയിരുന്നു ഉര്സുലയുടേയും കൂട്ടരുടേയും രക്തസാക്ഷിത്വം.




🙏🙏