Thursday, August 27, 2026
Homeഅമേരിക്കശ്രീ കോവിൽ ദർശനം(93) "വലിയശാല ശ്രീ മഹാഗണപതി ക്ഷേത്രം" ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം(93) “വലിയശാല ശ്രീ മഹാഗണപതി ക്ഷേത്രം” ✍ അവതരണം: സൈമശങ്കർ മൈസൂർ.

‘വലിയശാല ശ്രീ മഹാഗണപതി ക്ഷേത്രം’

ഭക്തരെ… 🙏
തിരുവനന്തപുരം നഗരത്തിൽ കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാല അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറിയ മനോഹരമായൊരു ക്ഷേത്രമാണ് വലിയശാലൈ ശ്രീ മഹാഗണപതി ക്ഷേത്രം. ചരിത്രപ്രസിദ്ധമായ കാന്തല്ലൂർ മഹാദേവക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൻറെ കുംഭാഭിഷേകം അടുത്തകാലത്താണ് നടന്നത്.

ആത്മീയ അന്തരീക്ഷത്തിന് പേരുകേട്ട നഗരത്തിലെ ഭക്തരുടെ ഒരു പ്രധാന സ്ഥലമാണിത്. ഉപദേവന്മാരായി ശ്രീ ധർമ്മശാസ്താവ്, ശ്രീ മുരുകൻ എന്നിവരെയും ക്ഷേത്രത്തിൽ ആരാധിക്കുന്നു.

വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസം. വൃശ്ചികം ഒന്ന് മുതൽ സഹസ്രനാമ ചിറപ്പ് ആഘോഷിക്കുന്നു. സമാപന ദിവസമുള്ള ഗ്രാമപ്രദക്ഷിണം ആകർഷകമാണ്. ശ്രീ മഹാഗണപതിയുടെ പേരിലും, ശ്രീ രാമ-സീതാ-ലക്ഷ്മണ-ഭരത-ശത്രുഘ്ന-ഹനുമത് സമേത ശ്രീ രാമചന്ദ്ര സ്വാമിയുടെ നാമത്തിലും ഗ്രാമവാസികളും, ഭക്തജനങ്ങളും ശ്രീ മഹാഗണപതി ഭഗവാൻറെ അനുഗ്രഹാശിസ്സുകൾ നേടാൻ വീടുകളടെ മുമ്പിൽ ദീപാലങ്കാരങ്ങൾ ഒരുക്കി ഗ്രാമ പ്രദക്ഷിണം ആകർഷകമാക്കുന്നു. വൈകുന്നേരം ദീപാരാധനക്ക് ശേഷം നടക്കുന്ന ഗ്രാമ പ്രദക്ഷിണം ഭക്തിനിർഭരമായ വേദ-മന്ത്ര ജപങ്ങളോടെ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയശാല ഗ്രാമം, ഒറ്റ തെരുവ്, ചിന്നശാല ഗ്രാമം, ചെന്തിട്ട ഗ്രാമം വഴി തിരിച്ച് ക്ഷേത്രത്തിൽ എത്തി ദീപാരാധനയോടെ സമാപിക്കുന്നു.

ഭക്തരെ…. 🙏കുറച്ചു മന്ത്രങ്ങൾകൂടി അറിഞ്ഞിരിക്കാം.

ഗായത്രി മന്ത്രം
ഓം ഭൂർഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്॥

ബുദ്ധി, ഏകാഗ്രത, ജ്ഞാനം എന്നിവ വർദ്ധിക്കാൻ സഹായിക്കുന്നു.

ഓം മന്ത്രം
ഓം

3–5 പ്രാവശ്യം ജപിച്ചാൽ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും.

ഗണപതി മന്ത്രം
ഓം ഗം ഗണപതയേ നമഃ॥

എല്ലാ നല്ല കാര്യങ്ങളുടെയും ആരംഭത്തിൽ ജപിക്കാവുന്ന മന്ത്രം.

സരസ്വതി മന്ത്രം
ഓം ഐം സരസ്വത്യൈ നമഃ॥

പഠനശേഷി, ഓർമ്മശക്തി, ബുദ്ധി എന്നിവ വർദ്ധിക്കാൻ സഹായിക്കുന്നു.

ശ്രീകൃഷ്ണ മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ॥

ഭക്തി, സ്നേഹം, മനഃശാന്തി എന്നിവ നൽകുന്നു.

ശിവ മന്ത്രം
ഓം നമഃ ശിവായ॥

സമാധാനം, ആത്മവിശ്വാസം, പോസിറ്റീവ് ചിന്തകൾ എന്നിവയ്ക്ക്.

സൂര്യ മന്ത്രം
ഓം സൂര്യായ നമഃ॥

ആരോഗ്യം, ഉത്സാഹം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നു.

ലക്ഷ്മി മന്ത്രം
ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ॥

ഐശ്വര്യം, സമൃദ്ധി, സന്തോഷം എന്നിവയ്ക്ക്.

ദുർഗ്ഗാ മന്ത്രം
ഓം ദും ദുർഗായൈ നമഃ॥

ധൈര്യം, സംരക്ഷണം, നല്ല ചിന്തകൾ എന്നിവയ്ക്കായി.

കുട്ടികളെയും മന്ത്രങ്ങൾ പഠിപ്പിക്കുക.
ചെറിയ മന്ത്രങ്ങളിൽ നിന്ന് തുടങ്ങുക.
പാട്ടുപോലെ ലളിതമായി ചൊല്ലിക്കൊടുക്കുക.
ദിവസവും പൂജാസമയത്ത് ഒരുമിച്ച് ജപിക്കുക. കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക.
“ഇന്നത്തെ സംസ്കാരം നാളത്തെ നല്ല വ്യക്തിത്വത്തിന്റെ അടിത്തറയാണ്.”

സൈമശങ്കർ മൈസൂർ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ