Thursday, July 9, 2026
Homeഅമേരിക്കഅധികസമയം (കവിത) ✍ സഹീറ എം

അധികസമയം (കവിത) ✍ സഹീറ എം

അധികസമയം ഇല്ലന്ന് കേൾക്കവേ
കയറിവരുന്നുണ്ടദൃശ്യനായൊരാൾ
മനസ്സിൽ തെളിയുന്നു
ചോർന്നനിമിഷങ്ങൾ
കഴിഞ്ഞില്ല കടമകൾ
ചെയ്തുതീർക്കുവാൻ

മനോമുകുരത്തിൽ തെളിയും
മുഖങ്ങളെ
തെല്ലൊരതിശയത്തോടെ നോക്കുന്നു
ഇതുവരെ കാണാൻ
കഴിയാത്തതെന്തോ
കണ്ടെടുക്കാൻ മനസ്സുവെമ്പുന്നു !

നാടിനും വീടിനും നാട്ടിടവഴികൾക്കും
തൊടിയിൽ പതിവായി വരുന്ന
പറവകൾ !
കാലിലുരുമ്മുന്ന പൂച്ച കുറിഞ്ഞിയെ
കാരണമില്ലാതെ തോണ്ടിയെറിഞ്ഞതും
പരിഭവക്കെട്ടും പരാതിയും മാത്രമെ-
ന്നാവോളം പുഛിച്ച ഭൈമി മുഖവും
ദൈന്യമായ് നോക്കി നെടുവീർപ്പിടും
മാതാവിൻ സമ്മിശ്രഭാവവും
ഓർമ്മയിൽ !

കള്ളും കരളും തമ്മിലിത്രയടുപ്പമോ
പാടെ കുടിച്ചുചീർത്ത കരളുറപ്പിപ്പോൾ
കല്ലിച്ചുനിർജീവമായിതാ കേൾക്കുന്നു
തീർന്നുപോയ് ജീവിതം
അധികസമയമില്ല!
അവ്യക്ത നിഴലിനെ നോക്കി
മനോഗതം
യാത്ര പറയാനരനിമിഷം തരൂ..!
എക് ട്രാ ടൈമില്ല കളിയാണ് മന്നിൽ
ഫൈനൽ വിസിലൊന്നു മാത്രമേ
ലൈഫ്!

സഹീറ എം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com