Friday, October 2, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

നാളുകളായി കൂടിയും കുറഞ്ഞും മുന്നോട്ട് നീങ്ങുകയാണ് സ്വർണ വിപണി. പശ്ചിമേഷ്യൻ യുദ്ധവും മറ്റ് സാഹചര്യങ്ങളും എല്ലാ മേഖലകളേയും പോലെ സ്വർണ വിപണിയേയും ബാധിച്ചിരുന്നു. വലിയ നിലയിൽ വില കൂടുന്ന സാഹചര്യമായിരുന്നു ആ സമയങ്ങളിലെല്ലാം ഉണ്ടായിരുന്നത്. പിന്നീട് പശ്ചിമേഷ്യയിൽ ആശ്വാസം പുലർന്നു തുടങ്ങിയെങ്കിലും സ്വർണ വിലയിൽ ആശ്വാസമുണ്ടാകുന്നതായിരുന്നില്ല അവയൊന്നും.

സ്വർണ വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലായി തന്നെയാണ് തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,07,600 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 13,450 രൂപയുമായിരുന്നു വില. 1,07,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില ജൂലായ് മൂന്നിനാണ് ഈ വില.

1,07,520 രൂപയാണ് ഇന്നത്തെ വില. വളരെ നേരിയ കുറവാണ് ഇന്ന് സ്വർണ വിലിയിൽ ഉണ്ടായിരിക്കുന്നത്. 13,440 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. വർഷാരംഭം തന്നെ ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണ വിലയിൽ പിന്നീട് ഒരു തിരിച്ച് പോക്കുണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ആശ്വാസമുണ്ടാക്കുന്ന തരത്തിലേക്ക് ഇനി വില കുറയാൻ സാധ്യതയുണ്ടോയെന്നതിൽ സാമ്പത്തിക വി​ദ​ഗ്ധരും സംശയത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ