Friday, July 3, 2026
Homeഇന്ത്യടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ഒന്നര ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി.

ടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ഒന്നര ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി.

ആലുവ: ആലുവയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് ഷോറൂമിൽ ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കുമായാണ് അജ്ഞാതൻ മുങ്ങിയത്. ആലുവ-പെരുമ്പാവൂർ റോഡിലെ അസ്സീസി കവലയിലുള്ള ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച ഉച്ചയോടെ സംഭവം നടന്നത്.

ജീവനക്കാർ ഭക്ഷണത്തിനായി മാറിനിന്ന സമയം നോക്കിയാണ് ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന യുവാവ് ഷോറൂമിലെത്തിയത്. ബൈക്ക് വാങ്ങാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം, ഷോറൂം പങ്കാളിയായ ഫൈസലിൽ നിന്ന് ബൈക്കിന്റെ താക്കോൽ കൈക്കലാക്കി ടെസ്റ്റ് ഡ്രൈവിനായി പുറത്തിറങ്ങി.

സാധാരണയായി പാർക്കിങ് ഏരിയയിൽ മാത്രം അനുവദിക്കാറുള്ള ടെസ്റ്റ് ഡ്രൈവിനായി ബൈക്ക് ഓടിച്ചുപോയ ഇയാൾ, വേഗത്തിൽ റോഡിലേക്ക് കടന്ന് അപ്രത്യക്ഷനാകുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ബൈക്കുമായി തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതെന്ന് ജീവനക്കാർക്ക് മനസ്സിലായത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ഉടമകൾ ആലുവ പോലീസിൽ പരാതി നൽകി.

കെ.എൽ. 35 കെ 8354 എന്ന നമ്പറിലുള്ള ബൈക്കാണ് നഷ്ടപ്പെട്ടത്. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com