Friday, July 3, 2026
Homeഅമേരിക്കജോർജിയയിൽ മലമുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരന്മാരായ ഇരട്ടസഹോദരങ്ങളുടേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു കുടുംബം

ജോർജിയയിൽ മലമുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരന്മാരായ ഇരട്ടസഹോദരങ്ങളുടേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു കുടുംബം

ജോർജിയ: ജോർജിയ സ്വദേശികളായ ഖാദിർ ലൂയിസ്, നാസിർ ലൂയിസ് എന്നീ 19 വയസ്സുള്ള ഇരട്ടസഹോദരങ്ങളുടെ മരണം ആത്മഹത്യ തന്നെയെന്ന് കുടുംബം ഒടുവിൽ സ്ഥിരീകരിച്ചു. 2025 മാർച്ചിൽ ഹിയാവാസിയിലെ ബെൽ മൗണ്ടൻ മലനിരകളിൽ വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്.

തുടക്കത്തിൽ ഇതൊരു കൊലപാതകവും പിന്നാലെയുള്ള ആത്മഹത്യയും ആകാം എന്ന് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സംശയിച്ചിരുന്നു. എന്നാൽ ഇരുവരുടെയും മുറിവുകൾ സ്വയം വരുത്തിവെച്ചതാണെന്ന് (ആത്മഹത്യ) അന്വേഷണ ഏജൻസി പിന്നീട് കണ്ടെത്തി.

ഒരു വർഷത്തിലേറെ നീണ്ട അന്വേഷണങ്ങൾക്കും, ഔദ്യോഗിക ഫയലുകൾ പരിശോധിച്ചതിനും, കുടുംബം സ്വന്തം നിലയിൽ നടത്തിയ സ്വതന്ത്ര പോസ്റ്റ്‌മോർട്ടം അവലോകനങ്ങൾക്കും ശേഷമാണ് മരണം ആത്മഹത്യ തന്നെയെന്ന് അവർ അംഗീകരിച്ചത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകാനും ഇത്തരം പ്രതിസന്ധിയിലുള്ളവരെ സഹായിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സഹോദരങ്ങളുടെ കുടുംബാംഗങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com