Friday, July 3, 2026
Homeഅമേരിക്കOpen up ആകണോ? (Part -21) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -21) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

പ്രണയത്തിന് അഞ്ചു ഭാഷകൾ ഉണ്ട് എന്നു പറഞ്ഞത് ഞാനല്ല, എഴുത്തുകാരനും പാസ്റ്ററും ആയിരുന്ന ഗാരി ചാപ്മാൻ ആണ്.
അതും 1992ൽ അദ്ദേഹത്തിൻറെ ‘ദ 5 ലവ് ലാംഗ്വേജസ്’ ( The 5 Love Languages) എന്ന പുസ്തകത്തിലൂടെ.
ലവ് എന്നതിനെ ഇവിടെ ‘പ്രണയം’ എന്ന അർത്ഥത്തിലും ‘സ്നേഹം’ എന്ന അർത്ഥത്തിലും നമുക്ക് എടുക്കാം.

നോക്കൂ, എല്ലാ ദിവസവും നിങ്ങൾ ഭാര്യയെ അടുക്കളയിൽ ‘സഹായിക്കുന്നു’ എന്ന് കരുതുക.
അങ്ങനെ പറയരുത് എന്നാണ് ഫെമിനിസ്റ്റുകൾ പറയുന്നത്.
അതിനാൽ ഇങ്ങനെ തിരുത്താം.
എല്ലാ ദിവസവും നിങ്ങൾ ഭാര്യയോടൊപ്പം അടുക്കളയിൽ പണിയെടുക്കുന്നു എന്ന് കരുതുക.
അല്ലെങ്കിൽ ഇടയ്ക്കൊക്കെ ഗാർഡനിൽ നിങ്ങളാണ് ചെടികൾക്ക് വെള്ളം തൂവുന്നത് എന്നു കരുതുക.
അതുകൊണ്ടു മാത്രം ഭാര്യക്ക് നിങ്ങളോടുള്ള സ്നേഹം കൂടണമെന്നുണ്ടോ?
കൂടിയാൽത്തന്നെ എത്ര കൂടാം ?

അതുകൊണ്ടാണ് ചാപ്മാൻ പറയുന്നത് പ്രണയ പങ്കാളിയോടായാലും ജീവിതപങ്കാളിയോടായാലും സ്നേഹമോ പ്രണയമോ പ്രകടിപ്പിക്കുമ്പോൾ അതിന് അഞ്ചു ഭാഷകൾ ഉണ്ടായിരിക്കണമെന്ന് !

1. ഉറപ്പുള്ള വാക്കുകൾ. (Words of affirmation)

അവനോട് അല്ലെങ്കിൽ അവളോട് സംസാരിക്കുമ്പോഴോ മെസ്സേജ് അയക്കുമ്പോഴോ അത് അവരുടെ ഹൃദയത്തിൽ സ്പർശിക്കണം.
ആ വാക്കുകൾക്ക് ഉറപ്പു മാത്രം പോരാ അതിൽ നിങ്ങളുടെ ഹൃദയം ഉണ്ടായിരിക്കണം.
അതവരെ സന്തോഷിപ്പിക്കണം,
അവരിൽ പ്രണയം നിറയ്ക്കണം,
അവരെ ഉത്തേജിപ്പിക്കണം.
അത് പ്രോത്സാഹനം ആകാം,
അഭിനന്ദനം ആകാം,
അവരെ പോസിറ്റീവ് ആക്കി നിലനിർത്തുന്ന എന്തുമാകാം.

2. ഗുണപരമായ സമയം (Quality Time)

അവളോട് സംസാരിക്കുന്ന സമയം
മൊബൈലും ലാപ്ടോപ്പും ടാബും മാറ്റിവയ്ക്കുക.
അവൻ്റെ കണ്ണുകളിൽ നോക്കുക.
ശ്രദ്ധാപൂർവ്വം അവരെ കേൾക്കുക.
അവരുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും ഗുണപരമായിരിക്കണം.

3. ശാരീരിക സ്പർശം (Physical Touch)

ചുംബിക്കാനും ആലിംഗനം ചെയ്യാനും തലോടാനും തഴുകാനും മടിക്കരുത്.
റോഡിലൂടെ നടക്കുമ്പോൾ പരസ്പരം കൈകൾ കോർക്കാനും അല്ലെങ്കിൽ ചുമലിലൂടെ കൈകൾ കൊണ്ട് ചേർത്തുപിടിച്ച് നടക്കാനും മടിക്കരുത്.
രാത്രികളിൽ അവൻറെ ശരീരത്തിൽ മസാജ് ചെയ്യണം.
ശരീരം ലൈംഗികതയ്ക്കായി മാത്രമല്ലാതെ ശരീരത്തോട് ചേരുമ്പോഴാണ് പ്രണയവും സ്നേഹവും മധുരതരമാകുന്നത്.

4. സേവന പ്രവൃത്തികൾ ( Acts of Service )

നേരത്തെ പറഞ്ഞതുപോലെ എന്തുമാകാമല്ലോ.
അടുക്കളയിൽ ഒപ്പം പണിയെടുക്കാം,
വീട് വൃത്തിയാക്കാം,
ചെടികൾ നനയ്ക്കാം,
തുണി കഴുകാം,
ബാങ്കിലേക്ക് പോകാം,
ഷോപ്പിംഗ് നടത്താം……
പങ്കാളിയുടെ ഏത് പ്രവൃത്തിയിലും പങ്കാളിയാകാം.
അതും സ്നേഹത്തിൻറെ,പ്രണയത്തിൻറെ ഭാഷയാണ്!

5. സമ്മാനങ്ങൾ (Receiving Gifts)

ആരാണ് സമ്മാനങ്ങൾ ആഗ്രഹിക്കാത്തത്?
അത് പിറന്നാളിനും വിവാഹ വാർഷികത്തിനും മാത്രമാകരുത്.
അപ്രതീക്ഷിതമായി അവൾക്കൊരു സാരി,
അവനൊരു ഷർട്ട്, ഒരു വാച്ച്…
അങ്ങനെ എന്തുമാകാമല്ലോ!

ഈ അഞ്ചു പ്രണയഭാഷകളിൽ ഏതെങ്കിലും ഒന്നു കൊണ്ടോ അല്ലെങ്കിൽ രണ്ടോ മൂന്നോ എണ്ണം കൊണ്ടോ നമ്മുടെ പങ്കാളി തൃപ്ത അല്ലെങ്കിൽ തൃപ്തൻ ആകണമെന്നില്ല.

ഈ അഞ്ചു പ്രണയഭാഷകളും പ്രകടിപ്പിക്കാൻ
നാം എന്തിനു മടിക്കണം?

ആറാമത്തെയും ഏഴാമത്തെയും പത്താമത്തെയും ഒക്കെ പ്രണയഭാഷ പറഞ്ഞു തരാൻ നിങ്ങൾക്ക് കഴിയും.
പോരട്ടെ.

🩸സ്നേഹം🩸

💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💗

പ്രശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com