Sunday, October 18, 2026
Homeകേരളംഹാർഡ്‌വെയർ കടകളിൽ വ്യാജ ചെക്ക് നൽകി തട്ടിപ്പ്; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഹാർഡ്‌വെയർ കടകളിൽ വ്യാജ ചെക്ക് നൽകി തട്ടിപ്പ്; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഹാർഡ്‌വെയർ സ്ഥാപനങ്ങളിലും ഒഎൽഎക്സ് വഴിയുള്ള ഇടപാടുകളിലും വ്യാജ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മടത്തറ കാരറ സ്വദേശി അഖിൽ (38) ആണ് പിടിയിലായത്.

പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ സിൽസില ഹാർഡ്‌വെയർ ഷോപ്പിലെത്തി താൻ സൈറ്റ് എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ പ്രതി, വെളിയങ്കോട് സ്കൂളിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വാട്ടർപ്രൂഫ് പെയിന്റ് ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് സാധനങ്ങൾ വാങ്ങുകയും പണത്തിന് പകരം ചെക്ക് നൽകി കടന്നുകളയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

തുടർന്ന് വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയിൽ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പെയിന്റുകൾ വിൽക്കാനെത്തിയപ്പോൾ കടയുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

OLX വഴി മൊബൈൽ ഫോണുകളും വാഹനങ്ങളും വാങ്ങി പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകി വഞ്ചിച്ചതിന് പിന്നാലെ, അത്തരത്തിൽ ലഭിച്ച വാഹനങ്ങൾ ഉപയോഗിച്ച് വിവിധ ഹാർഡ്‌വെയർ, ഫർണിച്ചർ സ്ഥാപനങ്ങളിലെത്തി ‘വിസ്താര’ കമ്പനി മാനേജറാണെന്ന് പരിചയപ്പെടുത്തി കർണാടക ബാങ്കിന്റെ പേരിലുള്ള കമ്പനിയുടെ ചെക്ക് നൽകി സാധനങ്ങൾ കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഗുരുവായൂരിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെട്ടിരുന്ന ‘വിസ്താര’ എന്ന സ്ഥാപനത്തിന്റെ പേരിൽ അച്ചടിച്ച തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് പ്രതി വിശ്വാസം നേടിയിരുന്നത്. തൃശൂർ സിറ്റി സെന്ററിൽ ഓഫീസ് എന്ന പേരിൽ മുറിയെടുത്തും ഗുരുവായൂരിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തും വലിയ ഉദ്യോഗസ്ഥനെന്ന വ്യാജേന താമസിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

കേരളത്തിലെ വിവിധ ജില്ലകളിൽ സമാനരീതിയിലുള്ള നിരവധി തട്ടിപ്പ് കേസുകളും ചെക്ക് കേസുകളും പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാർ, എസ്.ഐ. വിനോദ് ടി.എം., എ.എസ്.ഐ. വർഗീസ്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്., സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ്, ഗോവിന്ദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ