Friday, October 9, 2026
Homeകേരളം'കെഎസ്ആർടിസി മോഡൽ സീറോ ടിക്കറ്റ് സ്ത്രീകൾക്കുവേണ്ടി സ്വകാര്യബസ്സിലും നടപ്പാക്കണം': പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്ന് ബസ്സുടമകളുടെ മുന്നറിയിപ്പ്

‘കെഎസ്ആർടിസി മോഡൽ സീറോ ടിക്കറ്റ് സ്ത്രീകൾക്കുവേണ്ടി സ്വകാര്യബസ്സിലും നടപ്പാക്കണം’: പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്ന് ബസ്സുടമകളുടെ മുന്നറിയിപ്പ്

കൊച്ചി. കെഎസ്ആർടിസി സൗജന്യ യാത്രയുടെ പശ്ചാത്തലത്തിൽ ശക്തമായ സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ്സുടമകൾ. സർക്കാരിനു മുന്നിൽ മൂന്ന് ഉപാധികൾ വച്ചു. ഉപാധികൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ.

ഒരു കിലോമീറ്റർ ഓടാൻ സ്വകാര്യ ബസ്സുകൾക്ക് 50 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ്റെ വാദം. 55 രൂപ ബസ് ഉടമകൾക്ക് നൽകി സ്വകാര്യ ബസ് സർവീസ് ഭാഗികമായി സർക്കാർ ഏറ്റെടുക്കുകയാണ് ഉപാധി.

ദിവസ കലക്ഷൻ സർക്കാരിന് നൽകാം. അല്ലെങ്കിൽ കെഎസ്ആർടിസി മോഡൽ സീറോ ടിക്കറ്റ് സ്ത്രീകൾക്കുവേണ്ടി സ്വകാര്യബസ്സിലും നടപ്പാക്കണം. സ്ത്രീകൾക്ക് സൗജന്യത്തിന് പകരം ടിക്കറ്റ് തുക സർക്കാർ തരണം. ഇത് സ്വീകാര്യമല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകാനും റോഡ് ടാക്സ് ഒഴിവാക്കാനും തയ്യാറാക്കണം.

സർക്കാരിൻ്റെ സഹായമില്ലാതെ മുന്നോട്ടുപോകാൻ ആവില്ലെങ്കിൽ സഹായം ഇല്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്ന് ബസ്സുടമകൾ മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ