തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 1800 രൂപ കൂടിയത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 1,11,120 രൂപയാണ്. ഗ്രാമിന് അനുപാതികമായി 225 രൂപ കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയായി.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രതികരണം സ്വർണവിലയിൽ പ്രതിഫലിച്ചു. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയത്. ഈ ട്രെൻഡ് ഇന്നും തുടരുകയായിരുന്നു. മൂന്നുദിവസത്തിനിടെ 4300 രൂപ.
കഴിഞ്ഞ 5000 രൂപ ആഴ്ചയിൽ കൂടുതൽ ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വർണവി ഉയരാൻ തുടങ്ങിയത്. പശ്ചിമേഷ്യൻ സംഘര്ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്ത്തുമെന്ന റിപ്പോർട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില് സ്വര്ണവിലയെ ബാധിച്ചത്.



