Tuesday, June 2, 2026
Homeഅമേരിക്കലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തം; യുഎസിനെതിരെ ആഞ്ഞടിച്ച് ഇറാൻ

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തം; യുഎസിനെതിരെ ആഞ്ഞടിച്ച് ഇറാൻ

തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ചെന്ന് അറിയിച്ച് ഇറാൻ. ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.

ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറയുന്നത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.

സമൂഹ മാധ്യമത്തിലൂടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ‘ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും ബാധകമാണെന്നതിൽ സംശയമില്ല. വെടിനിർത്തൽ ഇസ്രയേൽ ലംഘിച്ചാലും അതിൻ്റെ അനന്തരഫലങ്ങൾക്ക് യുഎസും ഇസ്രായേലും ഉത്തരവാദികളാണ്’; എന്നാണ് അരാഗ്ചി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.

ലെബനനിൽ സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിൻ്റെ ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാൻ മധ്യസ്ഥതയിലൂടെയുള്ള നടത്തിവരുന്ന എല്ലാ ചർച്ചകളും നിർത്തിവെയ്ക്കുന്നു’ എന്നാണ് ഇറാൻ വ്യക്തമാക്കിയത്.

ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗറും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com