തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ നിധി ബോർഡ് പെൻഷൻ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. നിലവിൽ 2000 രൂപ ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻനൽകുന്നത്.



