Thursday, August 27, 2026
Homeകേരളംനിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ കേരള കോൺഗ്രസ്...

നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ കേരള കോൺഗ്രസ് എം നേതാവ് പരാതി നൽകി

നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പരാതി നൽകി കേരള കോൺഗ്രസ് എം നേതാവ്. എച്ച് ഹഫീസ് ആണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഇന്ദിരാഭവനിലെത്തിയ നിയുക്ത എം എൽ എമാർക്ക് ആലിംഗനം നൽകുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയ്ക്കും നൽകിയത്. എന്നാൽ അവർ തള്ളിമാറ്റുകയായിരുന്നു. എന്നാൽ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോള്‍ അവർ തള്ളി മാറ്റുകയും ഹസ്തതദാനം നൽകുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ‌ ഇപ്പോള്‍ വൈറലാണ്. പിന്നാലെ ചെറിയാൻ ഫിലിപ്പിനെതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എം നേതാവ് പരാതിയുമായി രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ