പത്തനംതിട്ട വാര്യാപുരത്ത് അപകടത്തിൽപ്പെട്ട ആംബുലൻസ് ഇടിച്ച് റെജി (60) ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. അതേ പ്രദേശത്ത് തൊട്ട് മുമ്പ് മറ്റൊരു കാറും തല കീഴായി മറിഞ്ഞു. ആ അപകട സ്ഥലത്ത് ഉണ്ടായിരുന്ന ആളാണ് റെജി. ഇയാളെ ആംബുലൻസ് ഇടിക്കുകയായിരുന്നു



