Thursday, September 24, 2026
Homeകേരളംസംസ്ഥാനം പാമ്പ് കടിയുടെ ആഘാതത്തിൽ : നിരവധി പേർക്ക് പാമ്പ് കടിയേൽക്കുന്നു

സംസ്ഥാനം പാമ്പ് കടിയുടെ ആഘാതത്തിൽ : നിരവധി പേർക്ക് പാമ്പ് കടിയേൽക്കുന്നു

പത്തനംതിട്ട:  സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാൻ്റുപറമ്പിൽ സോനു തോമസിനാണ് (28) കടിയേറ്റത്. സ്‌കൂട്ടറിൽ കയറിക്കൂടിയ പാമ്പാണ് യുവതിയെ കടിച്ചത്.

കഴിഞ്ഞദിവസം രാവിലെ ഏഴിന് വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്‌കാനിങ് സെന്ററില്‍ ജോലിക്കു പോകുന്നതിനിടെയാണ് കയ്യില്‍ എന്തോ കുത്തിയതായി സോനുവിന് തോന്നിയത്. സ്കൂട്ടറിൻ്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിൻ്റെ തല ഉയർന്നു വരുന്നത് കണ്ടത്.

കയ്യിൽ നോക്കിയപ്പോൾ ചോര പൊടിയുന്നതു കണ്ടു. ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സോനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചത് അണലിയാണെന്നാണ് നാട്ടുകാര് പറഞ്ഞതെന്നും സോനു പറഞ്ഞു.

ചേർത്തല: ചേർത്തലയിൽ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു. ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റ് റോവിൻ റോട്രിഗ്‌സിനാണ് പാമ്പുകടിയേറ്റത്. ചേർത്തല കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിൽവെച്ച് ചൊവ്വ രാത്രിയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ ചേർത്തലയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് മജിസ്‌ട്രേറ്റ് താമസിക്കുന്ന ക്വാർട്ടേഴ്സുള്ളത്. അവിടെ വെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ