Wednesday, November 4, 2026
Homeകേരളംകണ്ണൂരിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഫ്ലെക്സ് ബോർഡ്.

കണ്ണൂരിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഫ്ലെക്സ് ബോർഡ്.

കണ്ണൂർ: ഇരിട്ടി കോളയാടിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഫ്ലെക്സ് ബോർഡ്. നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് ഫ്ലെക്സ് ബോർഡ് വച്ചത്.

കോളയാട് ഈരായികൊല്ലിയിലാണ് ബോർഡ് വച്ചത്. ‘പാർട്ടിയാണ് വലുത് നേതാക്കളല്ല’ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. പി. ജയരാജൻ്റെയും എം. സ്വരാജിൻ്റെയും ചിത്രങ്ങളും ഫ്ലെക്സിലുണ്ട്.നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളും ഉണ്ടെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.

അതേസമയം, കണ്ണൂർ കാൾടെക്സിൽ കെ.സി. വേണുഗോപാലിൻ്റെ പേരിലും ഫ്ലെക്സ് ഉയർന്നു. നയിച്ചവൻ നായകൻ എന്നാണ് ഫ്ലെക്സിലുള്ളത്. റിയൽ ലീഡർ എന്നും വിശേഷണമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ