തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.
ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിനോയ് വാഹനത്തില്‍ അടിയില്‍പ്പെടുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുള്ള എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു.



