Tuesday, October 6, 2026
Homeഅമേരിക്കപരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ....

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ.

ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ ഉദ്ബോധിപ്പിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർ ലൈനിന്റെ ഏപ്രിൽ 21 ചൊവ്വാഴ്ച സംഘടിപ്പിച്ച 623-ാമത് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ലബക് ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരിയും പ്രമുഖ സുവിശേഷ പ്രസംഗികനുമായ റവ. ജെയിംസ് കെ. ജോൺ .

തന്റെ ദീർഘകാല മിഷൻ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസികൾ ആത്മീയ യാത്രയിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു . കർത്താവിന്റെ വരവിനായി ബുദ്ധിയുള്ള കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കണമെന്നും, ജീവിതത്തിൽ വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡെട്രോയിറ്റിൽ നിന്നുള്ള മിസ്റ്റർ സി. വി. സാമുവൽ സമ്മേളനത്തിന് ആമുഖം നൽകുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂയോർക്കിൽ നിന്നുള്ള ഇവാ. മോൻസി കെ. എബ്രഹാം പ്രാരംഭ പ്രാർത്ഥനയ്ക്കും, അറ്റ്‌ലാന്റയിൽ നിന്നുള്ള മിസ്റ്റർ തോമസ് ജോൺ (രാജു) മധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. ലബക്കിൽ നിന്നുള്ള ഡോ. ആനി ലിങ്കൺ വേദഭാഗം വായിച്ചു.

ഹൂസ്റ്റണിൽ നിന്നുള്ള മിസ്റ്റർ ടി. എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ഡോ. ജെയിംസ് ജേക്കബിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.

അടുത്ത ആഴ്ച (ഏപ്രിൽ 28) നടക്കുന്ന 624-ാമത് സെഷൻ വിശ്വാസികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സാക്ഷ്യ സെഷൻ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് ക്രമീകരിക്കുന്ന പ്രയർ ലൈനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 1-712-770-4821 എന്ന നമ്പറിൽ (ആക്‌സസ് കോഡ്: 530464#) ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ