Thursday, November 5, 2026
Homeകേരളംമലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ നാലു യുവതികൾ അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ നാലു യുവതികൾ അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.

സീനിയർ ലേഡി ഗൈനക്കോളജിസ്‌റ്റ് പെരിന്തൽമണ്ണ പഞ്ചമ സ്കൂ‌ൾ റോഡിലുള്ള ഡോ.എ.ടി.സിനിയെ (48) കഴിഞ്ഞ 2 ന് വൈകിട്ടാണ് നാലുപേർ മർദിച്ചത്. വീട്ടിൽ രോഗികളെ പരിശോധിക്കുന്ന മുറിയിൽ വച്ചാണ് ഡോക്ടർക്ക് മർദനമേറ്റത്.

ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തിൽ പള്ള്യാലിൽ അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല്ലാം മരിച്ച സ്ത്രീയുടെ ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ