Friday, September 25, 2026
Homeഇന്ത്യദില്ലിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു

ദില്ലിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു

ദില്ലി :ദില്ലിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. പാലം റെസിഡെൻഷ്യൽ കോളനിയിലെ നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീനിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുപ്പതോളം അ​ഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ ഉത്തരവിട്ടു.

മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ സ്വയരക്ഷാർത്ഥം രണ്ട് പേർ കെട്ടിടത്തിൽ നിന്നും ചാടി. ഇവർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ദുരന്തത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു ആശങ്ക പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ