Wednesday, November 11, 2026
Homeകേരളംഇനി വീട് പൂട്ടില്ല : അഞ്ചാം തവണയും മോഷണം നടന്നതോടെ മനംമടുത്ത് ഇനി വീട് പൂട്ടില്ലെന്ന്...

ഇനി വീട് പൂട്ടില്ല : അഞ്ചാം തവണയും മോഷണം നടന്നതോടെ മനംമടുത്ത് ഇനി വീട് പൂട്ടില്ലെന്ന് തീരുമാനമെടുത്ത് വീട്ടുടമ

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്കൂൾ സ്റ്റോപ്പിന് സമീപത്തെ റിട്ട. പ്രൊഫസർ ആർ. സത്യനാഥിന്റെ വീട്ടിലാണ് അഞ്ചു തവണ മോഷണം നടന്നത്.

ഓരോ തവണ കള്ളൻ കയറുമ്പോഴും വാതിൽ തകർക്കുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടാകുന്നത്. വാതിൽ തകർക്കുന്നത് ഒഴിവാക്കാൻ ഇനി മുതൽ വീട് പൂട്ടില്ലെന്നാണ് തീരുമാനം. 2002 മുതൽ തുടരുന്നതാണ് സത്യനാഥിന്റെ ദുരവസ്ഥ. 2002-ൽ മുൻവാതിൽ തകർത്ത് സ്വർണ്ണവും പണവും കവർന്നതോടെയാണ് ഈ വീട്ടിൽ മോഷണപരമ്പര തുടങ്ങിയത്. പിന്നീട് പലപ്പോഴായി മോഷണം നടന്നപ്പോഴും മുൻവാതിൽ തന്നെയാണ് തകർക്കപ്പെട്ടത്.

മൂന്നാം തവണത്തെ മോഷണത്തിന് ശേഷം വീട്ടിൽ സിസിടിവി സ്ഥാപിച്ചെങ്കിലും അടുത്ത മോഷണത്തിൽ കള്ളൻ സിസിടിവി ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി. വാതിൽ അറ്റകുറ്റപ്പണി നടത്തി മടുത്ത വീട്ടുടമയോട്, ഇനി വാതിൽ മാറ്റുകയല്ലാതെ വഴിയൊന്നുമില്ലെന്ന് ആശാരി പറഞ്ഞതോടെയാണ് പൂട്ടു വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. മുമ്പ് നടന്ന നാല് മോഷണങ്ങളിലും കേസെടുത്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ