രാജ്യത്തെ ദേശീയപാതകള്‍ക്ക് വാക്കുകളിലൂടെയല്ല, മറിച്ച് ഡാറ്റ, പരിശോധന, നിര്‍ണായക നടപടികള്‍ എന്നിവയിലൂടെ സംസാരിക്കാന്‍ കഴിഞ്ഞാലോ? രാജ്യം അഭൂതപൂര്‍വമായ തോതില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍, കേവലം റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ നിന്ന് ലോകോത്തര നിലവാരം, സുരക്ഷ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിലേക്ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
രാജ്യത്തെ ദേശീയപാതകള്‍ക്ക് വാക്കുകളിലൂടെയല്ല, മറിച്ച് ഡാറ്റ, പരിശോധന, നിര്‍ണായക നടപടികള്‍ എന്നിവയിലൂടെ സംസാരിക്കാന്‍ കഴിഞ്ഞാലോ? രാജ്യം അഭൂതപൂര്‍വമായ തോതില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍, കേവലം റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ നിന്ന് ലോകോത്തര നിലവാരം, സുരക്ഷ, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിലേക്ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.ഈ സാങ്കേതികവിദ്യകള്‍ ഒരുമിച്ച്, ഗുണനിലവാര നിയന്ത്രണത്തിലൂടെ ഇന്ത്യയിലെ ഹൈവേകളിലെ സുരക്ഷ, ഈട്, വിശ്വാസ്യത എന്നിവ മുന്‍കൂട്ടിയുള്ള ഉറപ്പാക്കി മാറ്റുന്നു.
പരിശോധനാ ഫലങ്ങള്‍ മന്ത്രാലയം അതിന്റെ ഫീല്‍ഡ് ഓഫീസുകളുമായി പങ്കിടും. എന്തെങ്കിലും ഗുണനിലവാര പോരായ്മകള്‍ കണ്ടെത്തിയാല്‍, ഫീല്‍ഡ് ഓഫീസ് ഉചിതമായ നടപടി സ്വീകരിക്കും.
പൈലറ്റ് പ്രോജക്റ്റ് അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഈ വാനുകള്‍ സൃഷ്ടിക്കുന്ന ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനായി മന്ത്രാലയം, ദേശീയപാത ഗുണനിലവാര നിരീക്ഷണ പോര്‍ട്ടല്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മൊബൈല്‍ വാനുകളുടെ തത്സമയ ജിപിഎസ് ട്രാക്കിംഗ് ഈ പോര്‍ട്ടല്‍ വഴി നല്കുന്നു. ഇത് ദേശീയ പാതകളിലുടനീളം സുതാര്യമായ നിരീക്ഷണവും ഗുണനിലവാര പരിശോധനകളുടെ ഡാറ്റാധിഷ്ഠിത മേല്‍നോട്ടവും അനുവദിക്കുന്നു .
അടുത്ത ഘട്ടത്തിലേക്ക്:
ഈ മൊബൈല്‍ ഗുണനിലവാര നിയന്ത്രണ സംവിധാനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു: ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അസം, മേഘാലയ എന്നിവയുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി എംക്യുസിവികളുടെ അടുത്ത ഘട്ടം ഇതിനകം മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
എംക്യുസിവികളുടെ അടുത്ത ഘട്ടത്തിനായുള്ള ടെന്‍ഡറുകള്‍ ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ ദേശീയപാതകള്‍ വേഗത്തില്‍ നിര്‍മിക്കുക മാത്രമല്ല, ഉത്തരവാദിത്വത്തോടെയും നിര്‍മിക്കുമെന്ന വാഗ്ദാനം ശക്തിപ്പെടുത്തിക്കൊണ്ട് 2026 ജൂണില്‍ ഇവ കമ്മീഷന് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.



