Monday, September 28, 2026
Homeഇന്ത്യ'വോട്ട് ചെയ്യാൻ തന്ന പണം തിരികെ വേണം’ തെലങ്കാനയിൽ തോറ്റ സ്ഥാനാർഥിയുടെ ഭാര്യ വീടുകൾ തോറും...

‘വോട്ട് ചെയ്യാൻ തന്ന പണം തിരികെ വേണം’ തെലങ്കാനയിൽ തോറ്റ സ്ഥാനാർഥിയുടെ ഭാര്യ വീടുകൾ തോറും കയറിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു 

തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങുന്ന ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയുടെ ദൃശ്യങ്ങൾ പുറത്ത്. മഞ്ചേരിയാൽ മുനിസിപ്പൽ കോർപ്പറേഷനിലെ ഒൻപതാം ഡിവിഷനിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ജാഡി തിരുപ്പതിയുടെ ഭാര്യ രൂപ തിരുപ്പതിയാണ് വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി പണം തിരികെ വാങ്ങുന്നത്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വൈറലായിരിക്കുകയാണ്.

മാധ്യമപ്രവർത്തകയായ രേവതി പങ്കുവെച്ച വീഡിയോയിൽ, വോട്ടർ പട്ടികയുമായി എത്തുന്ന രൂപ ഒരു വയോധികയോട് തൻ്റെ ഭർത്താവിനാണ് വോട്ട് ചെയ്തതെന്ന് ദൈവനാമത്തിൽ സത്യം ചെയ്യാൻ ആവശ്യപ്പെടുന്നത് കാണാം. ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് വയോധിക സമ്മതിച്ചതോടെ, വോട്ട് പിടിക്കാൻ നൽകിയ 3,000 രൂപ അവർ തിരികെ വാങ്ങി. “ഒന്നുകിൽ എനിക്ക് വോട്ട് ചെയ്തെന്ന് സത്യം ചെയ്യുക, അല്ലെങ്കിൽ പണം തിരികെ നൽകുക” എന്ന് രൂപ വീഡിയോയിൽ പറയുന്നത് കേൾക്കാം. പണം വാങ്ങിയ ശേഷം തൻ്റെ കൈവശമുള്ള രജിസ്റ്ററിൽ ഇവർ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഫെബ്രുവരി 11-ന് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോടാണ് ജാഡി തിരുപ്പതി പരാജയപ്പെട്ടത്. ഫെബ്രുവരി 13-ന് പുറത്തുവന്ന ഫലമനുസരിച്ച് 1,537 വാർഡുകൾ നേടി കോൺഗ്രസ് വൻ വിജയം കൈവരിച്ചപ്പോൾ, ബിആർഎസ് 781 സീറ്റുകളും ബിജെപി 336 സീറ്റുകളുമാണ് നേടിയത്. ശക്തമായ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് വെറും 13 ശതമാനം വാർഡുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ