സംസ്ഥാനത്തെ എസ് ഐ ആർ ഹിയറിങ് നടപടികൾ പൂർ ത്തിയായപ്പോൾ കരട് വോട്ടർപ്പട്ടികയിലെ 40,000 പേർ പുറത്ത് ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് ഇവർ.
2002ലെ എസ്ഐആർ രേഖകളുമായി പൊരുത്ത പ്പെടാത്ത 36 ലക്ഷത്തിലധികം പേർക്കാണ് ഹിയറിങ് നടത്തിയത്. ഇതിനു പുറമെ എന്യൂമറേഷൻ ഘട്ടത്തിൽ മാത്രം 24 ലക്ഷംപേരും പട്ടികയിൽ നിന്ന് പുറത്തായിരുന്നു.
21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചേക്കും. എന്നാൽ, ഒഴിവാക്കിയവരുടെ ജില്ല, മണ്ഡലം കണക്കുകൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. പട്ടികയിൽനിന്ന് പുറത്തായവരുടെ കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.



