Tuesday, July 21, 2026
Homeകേരളംഓപ്പറേഷന്‍ ''സ്‌കില്‍ ഗാര്‍ഡ്'' :- ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ സംസ്ഥാനത്തെ...

ഓപ്പറേഷന്‍ ”സ്‌കില്‍ ഗാര്‍ഡ്” :- ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പിലുള്ള ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കി അവരെ സ്വയംപര്യാപ്തരാക്കുന്നതിനും, തൊഴില്‍ ഉറപ്പ് വരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY) യുടെ നടത്തിപ്പില്‍ പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ വ്യാപകമായ ക്രമക്കേടുകളും തട്ടിപ്പും നടക്കുന്നതായി വിജിലന്‍ലസിന് വിവരം ലഭിച്ചിരുന്നു. പദ്ധതിയുടെ ആകെ ചിലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.

നിര്‍വ്വഹണ ഏജന്‍സികളെ തിരഞ്ഞെടുത്താണ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. ഔപചാരിക പരിശീലനം നല്‍കാതെയും, പരിശീലനാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതായി വ്യാജമായി കാണിച്ചും, പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ലഭിച്ചുവെന്ന് കാണിക്കാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും, ബാങ്ക് സ്റ്റേറ്റുമെന്റുകളും ഹാജരാക്കിയും പദ്ധതി നിര്‍വഹണ ഏജന്‍സികള്‍ ഫണ്ട് തട്ടിയെടുക്കുന്നതായും, ആയവ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ജില്ലാ തലത്തിലെയും സംസ്ഥാനത്തെയും നിരവഹണ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതായും വിവരം ലഭിച്ചിരുന്നു. കൂടാതെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏജന്‍സികള്‍ക്ക് ഉദ്യോഗസ്ഥര്‍ പണം മാറി നല്‍കുന്നതായും, പരിശീലന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്താതെ പദ്ധതികള്‍ അനുവദിക്കുന്നതായും, ചില നിര്‍വ്വഹണ ഏജന്‍സികള്‍ അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ ട്രെയിനികളായി കാണിച്ച് തുക കൈക്കലാക്കുന്നതായുമാണ് വിജിലന്‍സിന് ലഭിച്ച വിവരം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയില്‍ നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത 47 പദ്ധതി നിര്‍വഹണ ഏജന്‍സികളിലും, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി നിര്‍വഹണത്തിനായുള്ള സംസ്ഥാന നിര്‍വഹണ ഓഫീസിലും 14 ജില്ലാ നിര്‍വഹണ ഓഫീസുകളിലും ഉള്‍പ്പെടെ 62 ഇടങ്ങളില്‍ ഇന്ന് (16.02.2025) രാവിലെ 10.30 മണി മുതല്‍ ”ഓപ്പറേഷന്‍ സ്‌കില്‍ ഗാര്‍ഡ്” എന്ന പേരില്‍ സംസ്ഥാന തലത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടന്നുകൊണ്ടിരിക്കുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com