Friday, October 2, 2026
Homeകേരളംനടപ്പാതയിലൂടെ ബൈക്കിൽ വന്ന യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു

നടപ്പാതയിലൂടെ ബൈക്കിൽ വന്ന യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലത്ത് തെറ്റായ ദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹനവകുപ്പ്. നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂട്ടർ യാത്രികനെ വായോധിക തടഞ്ഞത് വൈറൽ ആയതിനു പിന്നാലെ ആണ് നടപടി.

എരഞ്ഞിപ്പാലം നഗരത്തിലെ ഫുട്പാത്തിലൂടെ വാഹനം ഓടിച്ചെത്തിയ ബൈക്ക് യാത്രക്കാരനെ പ്രഭാവതിയമ്മ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത വീഡിയോ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് മോട്ടോർ വാഹനവകപ്പിൻ്റെ ആദരം. ഉദ്യോഗസ്ഥർ വിട്ടിലെത്തിയാണ് പ്രാഭാവതിയമ്മയെ പൊന്നാടയണിച്ച് ആദരിച്ചത്. വീഡിയോ എടുത്തത് താൻ അറിഞ്ഞില്ലെന്നും സമുഹത്തിന് നല്ല സന്ദേശം പകർന്ന്
നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും പ്രഭാവതിയമ്മ പറഞ്ഞു.

കോഴിക്കോട് എരഞ്ഞിപ്പാലം നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്‌കൂട്ടർ യാത്രികനെ വായോധിക തടഞ്ഞത് വൈറൽ ആയതിനു പിന്നാലെ ആണ് നടപടി. എടപ്പാളിലെ എം വി ഡി ഇൻസ്റ്റിട്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയക്കും. വെങ്ങേരി സ്വദേശിയായ സ്‌കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ