Thursday, October 22, 2026
Homeകേരളംമലയാള ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ഇതൊരു വിപ്ലവകരമായ മാറ്റം.

മലയാള ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ഇതൊരു വിപ്ലവകരമായ മാറ്റം.

മലയാള ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ഇതൊരു വിപ്ലവകരമായ മാറ്റമാണ്. പതിറ്റാണ്ടുകളായി പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു വാർത്താമുറിയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് ഒരു സ്ത്രീ എത്തുമ്പോൾ, അത് കേവലം ഒരു വ്യക്തിയുടെ വളർച്ചയല്ല, മറിച്ച് മാറ്റത്തിന്റെ പുതിയൊരു അധ്യായമാണ്.

മലയാള വാർത്താമാധ്യമങ്ങൾ എന്നും പുരോഗമനപരമായ നിലപാടുകൾക്ക് പേരുകേട്ടതാണ്. എങ്കിലും, വാർത്താമുറികളുടെ നിയന്ത്രണം കൈയ്യാളുന്ന ‘ചീഫ് എഡിറ്റർ’ എന്ന പദവിയിൽ ഒരു സ്ത്രീയെ കാണാൻ നമുക്ക് ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പിന് അറുതി കുറിച്ചുകൊണ്ട് മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് എത്തുമ്പോൾ, അത് കേരളത്തിലെ മാധ്യമരംഗത്ത് പുതിയൊരു ദിശാബോധം നൽകുന്നു.

മലയാളം വാർത്താ ചാനൽ രംഗത്ത് ഇപ്പോൾ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയിൽ നിന്നും ട്വൻ്റി ഫോറിൽ നിന്നും നിരവധി മാധ്യമപ്രവർത്തകർ ബിഗ് ടിവിയിലേക്ക് ചേക്കേറി .അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബിഗ് ടിവിയിലേക്ക് സുജയ പാർവതിക്കൊപ്പം വേണു, ലക്ഷ്മി പത്മ, അപർണ കാർത്തിക തുടങ്ങിയ പ്രമുഖരും ഉണ്ട്
ഇതുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ:
•അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ ഇന്ന് സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന പുതിയ മലയാളം വാർത്താ ചാനലാണ് ബിഗ് ടിവി.
സുജയ എനിക്ക് ഇഷ്ട്ടപെട്ട മാധ്യമ പ്രവർത്തകയാണ്. അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു .
അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക ആകണമെന്ന് തീരുമാനിച്ചത് .

ദൂരദർശനിൽ വീട്ടുവിശേഷം എന്ന പ്രോഗ്രാമിൽ ആണ് ആദ്യമായി മിനി സ്‌ക്രീനിൽ വരുന്നത് . പിന്നെ കൈരളി പീപ്പിൾ ന്യൂസ്ചാനലിൽ ട്രെയിനിയായി കയറി പടി പടിയായി വളരുകയായിരുന്നു .അവിടെനിന്നു ജീവൻ ടി വി ഡൽഹിയിൽ ജോലി ,റിപ്പോർട്ടർ എന്ന ചാനൽ നികേഷ് തുടങ്ങിയപ്പോൾ അവിടെ ജോലി ,പിന്നെ ഏഷ്യാനെറ്റിൽ ബ്രോഡിക്കസ്ഡ് ജേര്ണലിസ്റ് . അതിനിടയിൽ കല്യാണം കഴിഞ്ഞു , കുഞ്ഞായി . അങ്ങനെ കൈകുഞ്ഞുമായാണ് ഏഷ്യാനെറ്റിന്റെ ആദ്യ ഇന്റർവ്യൂവിനു പോകുന്നത് .അവിടെ നിന്ന് ശ്രീകണ്ഠൻ നായർ വിളിക്കുന്നു .

അതിനു ശേഷം മുഖം മിനുക്കിയ റിപോർട്ടറിൽ വീണ്ടും ചേരുന്നു .
കഠിനാധ്വാനം ചെയ്‌താൽ ആർക്കും വളരുവാൻ കഴിയും എന്നാണ് സുജയ്യ പറയുന്നത് .ജനിച്ചത് പത്തനംതിട്ടയിലും വളർന്നത് കോട്ടയത്തുമാണ് .മധ്യ തിരുവിതാംകൂറിന്റെ പുത്രി . പത്രം വായന ,പുസ്തകം വായന. അച്ഛനാണ് ഏറ്റവും സപ്പോർട്ടർ . ഇന്ന് അച്ഛനില്ലെങ്കിലും ആ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിനാണ് കൊടുക്കുന്നത് . ‘അമ്മ സുജയ്‌യ്ക്കു അഞ്ചു വയസ്സുള്ളപ്പോൾ മരണപെട്ടു . അച്ഛൻ മറ്റൊരു വിവാഹം പോലും കഴിക്കാതെ പൊന്നുമോളെ വളർത്തി . കൃഷിക്കാരൻ ആയിരുന്നു അച്ഛൻ . മകൾക്ക്‌ നല്ല ഭക്ഷണം പാചകം ചെയ്തു നൽകി . അച്ഛനും മോളും മാത്രമുള്ള ജീവിതം . അച്ഛൻ പറമ്പിൽ ഒക്കെ പോകുമ്പം മോളെ കൊണ്ട് ഉച്ചത്തിൽ പുസ്തകം വായിപ്പിക്കും .

ഭാഷാ ഒക്കെ നല്ല പോലെ ഉച്ചരിക്കാൻ പഠിപ്പിച്ചു . അവൾ എന്ത് ഇല്ലാ എന്ന് നോക്കുന്നില്ല . ഉള്ളതിനെയാണ് നോക്കുന്നത് . അമ്മയില്ല എന്നല്ല അച്ഛൻ ഉണ്ട് എന്നാണ് ചിന്തിക്കുന്നത് . ഇല്ലാത്തതിനെ പറ്റി
ചിന്തിക്കാറില്ല . ചുറ്റുമുള്ള ആളുകളെ ചിരിപ്പിക്കണം എന്ന് വിചാരിക്കും .കാരണം അതാണ് മറ്റുള്ളവർക്ക് നമ്മൾക്ക് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
ന്യൂസ് ചാനലിൽ ഇപ്പോൾ മീറ്റ് ദി എഡിറ്റർസ് എന്ന പ്രോഗ്രാമിലെ നിലപാടിലെ രാജകുമാരിയാണ് . ഉമ്മൻചാണ്ടിയെ പറ്റി റിപ്പോർട്ട് ചെയ്യുവാൻ പോയപ്പോൾ പൊട്ടി കരഞ്ഞ സുജയ്യ . സുജയ്യ ഒറിജിനൽ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഫേക്ക് മുഖം കാണിക്കാറില്ല .രാഷ്ട്രീയം ഏതായാലും ഒരാൾ അവരായിരിക്കുന്നതല്ലേ ഒരു മനുഷ്യന് ഉചിതം . പലപ്പോഴും സെൻസിറ്റീവ് ആണെന്ന് തോന്നിയിട്ടുണ്ട് .
മറ്റുള്ളവർ വേദന പറയുമ്പോൾ കരയുന്ന സുജയ്യ .
പ്രീയപെട്ടവരെ സുജയ്യയുടെ പോളിസി എന്തില്ല എന്ന് പറഞ്ഞു കരയാതെ എന്തുണ്ട് എന്നുള്ളതിൽ സന്തോഷിക്കുന്ന ആളാണ് സുജയ്യ . പ്രിയപ്പെട്ടവരെ നെഗറ്റിവിറ്റിക്ക് അധികം ഫോക്കസ് ചെയ്യാത്ത ഒരാളാണ് താനെന്ന് ടെലിവിഷൻ വാർത്താ അവതാരക സുജയ പാർവതി. എന്താണോ മുന്പിലുള്ളത് അതിനെ പോസിറ്റിവായി കണ്ട് അതിൽ പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സുജയ്യ .നമ്മുടെ പലരുടെയും ജീവിതത്തിൽ നാം എന്തില്ല എന്ന് പറഞ്ഞു കരയാറുണ്ട് . എന്നാൽ ആ ഒരു നെഗറ്റീവ് ചിന്തകളെ മാറ്റി നാം ഉള്ളതിലേക്കു ശ്രദ്ധിച്ചാൽ നമ്മൾക്ക് ഒരു പോസിറ്റിവ് ജീവിതം നയിക്കുവാൻ കഴിയും
എന്റെ ലേഖനങ്ങൾ വായിക്കാൻ ഈ പേജ് ഫോളോ ചെയ്യുക
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ