Monday, September 21, 2026
Homeഇന്ത്യവാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുട്ടൻ പണി വരുന്നു.

വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുട്ടൻ പണി വരുന്നു.

വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! എല്ലാവർക്കും ഞെട്ടിക്കുന്ന ഒരു പണിതരാൻ മെറ്റ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍. പണമൊന്നും നല്‍കാതെ ഫ്രീയായി സ്റ്റാറ്റസുകളും ചാനലുകളും കാണുന്ന പരിപാടിക്ക് ഇനി ചെറിയൊരു ‘തടസ്സം’ നേരിട്ടേക്കാം. കാരണം, മറ്റൊന്നുമല്ല, വാട്സാപ്പിലും പരസ്യങ്ങള്‍ വരാൻ പോകുകയാണ്. സ്റ്റാറ്റസുകള്‍ക്കിടയില്‍ ഇൻസ്റ്റാഗ്രാമിലെ പോലെ പരസ്യങ്ങള്‍ കയറ്റാനാണ് കമ്പനിയുടെ നീക്കം. ഈ പരസ്യങ്ങള്‍ കണ്ട് മടുക്കുന്നവർക്ക് അത് ഒഴിവാക്കാൻ ഒരു രക്ഷാമാർഗ്ഗവും വാട്സാപ്പ് മുന്നോട്ടു വെയ്ക്കുന്നുണ്ട്. മാസം തോറും നിശ്ചിത തുക സബ്‌സ്‌ക്രിപ്‌ഷനായി നല്‍കി ‘പ്രീമിയം’ മെമ്പറാകുക. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

എവിടെയൊക്കെയാകും പരസ്യങ്ങള്‍ വരിക..?

നമ്മുടെ പേഴ്സണല്‍ ചാറ്റുകളില്‍ തല്‍ക്കാലം പരസ്യങ്ങള്‍ ഉണ്ടാവില്ല എന്നത് വലിയൊരു ആശ്വാസമാണ്. പക്ഷേ, വാട്സാപ്പ് സ്റ്റാറ്റസ്, ചാനലുകള്‍ എന്നീ വിഭാഗങ്ങളിലാകും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇൻസ്റ്റാഗ്രാം സ്‌റ്റോറികള്‍ക്കിടയില്‍ പരസ്യങ്ങള്‍ വരുന്നത് പോലെ, ഓരോരുത്തരുടെയും സ്റ്റാറ്റസുകള്‍ കണ്ടുതീരുമ്പോള്‍ ഇടയ്ക്ക് ഓരോ പ്രമോഷനുകള്‍ വരും. അതുപോലെ നമ്മള്‍ ഫോളോ ചെയ്യുന്ന ചാനലുകള്‍ക്കിടയിലും ഇത്തരം പരസ്യങ്ങള്‍ ഉണ്ടാകും. ഇത് ആപ്പിന്റെ സിമ്പിള്‍ യൂസർ ഇന്റർഫേസിനെ ബാധിക്കുമോ എന്ന പേടിയിലാണ് പല ഉപയോക്താക്കളും.

വാട്സാപ്പിലെ ഈ പരസ്യങ്ങള്‍ കണ്ട് വെറുക്കുന്നവർക്ക് വേണ്ടിയാണ് പുതിയ ‘പെയ്ഡ് സബ്സ്ക്രിപ്ഷൻ’ വരുന്നത്. യൂട്യൂബ് പ്രീമിയം എടുക്കുന്നത് പോലെ ഒരു തുക നല്‍കിയാല്‍ പരസ്യമില്ലാതെ വാട്സാപ്പ് ഉപയോഗിക്കാം. പണം നല്‍കാൻ താല്പര്യമില്ലാത്തവർക്ക് പരസ്യങ്ങള്‍ കണ്ടുകൊണ്ട് തന്നെ പഴയപോലെ ഫ്രീയായി തുടരാം. എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ ഇതേ രീതിയാണ് പിന്തുടരുന്നത്. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ചിലപ്പോള്‍ സ്പെഷ്യല്‍ ഫീച്ചറുകളും വാട്സ്‌ആപ്പ് നല്‍കിയേക്കാം.

എന്തുകൊണ്ട് ഈ മാറ്റം..?

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പരസ്യങ്ങളിലൂടെ കോടികള്‍ കൊയ്യുമ്പോള്‍ വാട്സാപ്പില്‍ നിന്ന് മെറ്റയ്ക്ക് വലിയ വരുമാനം ഒന്നും ലഭിക്കുന്നില്ല എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും സാധാരണ ഉപഭോക്താക്കളില്‍ നിന്നും ലാഭമുണ്ടാക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ഫ്രീയായി കിട്ടിയിരുന്ന ഒന്നിലേക്ക് പണം കടന്നുവരുമ്പോള്‍ ഉപഭോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നത് വലിയൊരു ചോദ്യമാണ്. പരസ്യങ്ങള്‍ സഹിച്ചും ഫ്രീയായി ഉപയോഗിക്കണോ അതോ പണം നല്‍കി സമാധാനമായി സ്റ്റാറ്റസ് കാണണോ എന്നത് ഇനി നമ്മുടെ ഇഷ്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ