Sunday, October 4, 2026
Homeകേരളംകിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കൊച്ചി: കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29) നെയാണ് നെടുമ്പാശേരി പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 21ന് പകൽ ആണ് സംഭവം.

നായത്തോടുള്ള വീട്ടിൽ നിന്നും 3.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒമാരായ ബിനു ആന്‍റണി, നിഥിൻ ആൻറണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ