Thursday, November 5, 2026
Homeകേരളംകേരളത്തെ നടുക്കിയ കൗമാരക്കാരുടെ കൂട്ടമരണം. 4 വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ചു; വിറങ്ങലിച്ച് നാട്.

കേരളത്തെ നടുക്കിയ കൗമാരക്കാരുടെ കൂട്ടമരണം. 4 വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ചു; വിറങ്ങലിച്ച് നാട്.

കേരളം: നാളെയുടെ വാഗ്ദാനങ്ങളാകേണ്ട 4 കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പാലക്കാട്ടുമായി നടന്ന ഈ വേർപാടുകൾ നോവാകുകയാണ്.

വീടിന്റെ ഉമ്മറത്തും ഹോസ്റ്റൽ മുറികളിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് മരണവാർത്ത എത്തിയപ്പോൾ തകർന്നുപോയത് 4 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്.

ആറ്റിങ്ങലിൽ ഇളമ്പ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥ് (17) തന്റെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചു. ആ കസേരയും പുസ്തകങ്ങളും ബാക്കിയാക്കി സിദ്ധാർത്ഥ് മടങ്ങുമ്പോൾ ഒരു നാട് മുഴുവൻ തേങ്ങുകയാണ്..

ബാലരാമപുരത്ത് സ്കൂളിൽ നിന്ന് പാറിപ്പറന്ന് വീട്ടിലെത്തിയ അജയ് (15) എന്ന പത്താം ക്ലാസ്സുകാരൻ നിമിഷങ്ങൾക്കുള്ളിലാണ് മരണത്തിന് കീഴടങ്ങിയത്. ജേക്കബ്, അജിത ദമ്പതികളുടെ മകന്റെ അപ്രതീക്ഷിത വേർപാട് ഇന്നും ആ വീട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആരോമലിന്റെ മരണം ഏറെ വേദനാജനകമാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിൽ അധ്യാപകരുടെ ശാസനയേറ്റതിലുള്ള മനോവിഷമമാണോ ആരോമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് നാടൊന്നാകെ സംശയിക്കുന്നു..

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിലെ നിശബ്ദതയിൽ രുദ്ര രാജേഷ് (16) എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞു.

കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ ആ പെൺകുട്ടി എരിഞ്ഞടങ്ങി.

തങ്ങളുടെ മക്കൾ എന്തിനാണ് ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോയതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ മാതാപിതാക്കൾ. കൗമാരപ്രായത്തിലെ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും വലിയ തീരുമാനങ്ങളിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ തന്നെ പ്രതീക്ഷകളാണ്…

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ