Saturday, October 3, 2026
Homeഅമേരിക്കട്രംപിനെ പുകഴ്ത്തി നിക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

ട്രംപിനെ പുകഴ്ത്തി നിക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

പി.പി. ചെറിയാൻ

അരിസോണ: പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ സമ്മേളനത്തിൽ അപ്രതീക്ഷിതമായി പങ്കെടുത്ത് ഡൊണാൾഡ് ട്രംപിനും ജെ.ഡി വാൻസിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചു.2025 ഡിസംബർ 21 ഞായറാഴ്ച ഫീനിക്സിൽ ടേണിംഗ് പോയിന്റ് യുഎസ്എയുടെ അമേരിക്കഫെസ്റ്റ് 2025-ൽ നിക്കി മിനാജ് സംസാരിക്കുകയായിരുന്നു നിക്കി മിനാജ്

മുൻകാലങ്ങളിൽ ട്രംപിനെ വിമർശിച്ചിരുന്ന നക്കി മിനാജ്, ഇപ്പോൾ അദ്ദേഹത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും യുവാക്കൾക്ക് മാതൃകയാക്കാവുന്ന വ്യക്തികളാണെന്ന് വിശേഷിപ്പിച്ചു. “ഈ ഭരണകൂടം ഹൃദയവും ആത്മാവുമുള്ള ആളുകളാൽ നിറഞ്ഞതാണ്” എന്ന് അവർ പറഞ്ഞു.

ജെ.ഡി വാൻസിനെ പ്രശംസിക്കുന്നതിനിടയിൽ അബദ്ധത്തിൽ അദ്ദേഹത്തെ “അസ്സാസിൻ” എന്ന് വിശേഷിപ്പിച്ചത് സദസ്സിൽ ചെറിയ അമ്പരപ്പുണ്ടാക്കി. ഉടൻ തന്നെ തന്റെ വാക്കിന്റെ പിഴവ് തിരിച്ചറിഞ്ഞ താരം വായ പൊത്തി കുറച്ചുനേരം നിശബ്ദയായി നിന്നു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെ ട്രംപ് വിളിക്കാറുള്ള “ന്യൂ-സ്കം” എന്ന പരിഹാസപ്പേര് നക്കി മിനാജും പ്രസംഗത്തിൽ ഉപയോഗിച്ചു.

വിനോദസഞ്ചാര മേഖലയിൽ നിന്നും മറ്റും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും, സ്വന്തം അഭിപ്രായം തുറന്നുപറയാൻ താൻ ഭയപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി. “മനസ്സ് മാറ്റുന്നതിൽ തെറ്റില്ല” എന്നാണ് തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് അവർ പ്രതികരിച്ചത്.

ട്രംപ് അനുകൂല മൂവ്‌മെന്റായ ‘MAGA’ (Make America Great Again) ഗ്രൂപ്പുകൾക്കിടയിൽ നിക്കി ക്കി മിനാജിന്റെ ഈ പുതിയ നീക്കം വലിയ ചർച്ചയായിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ