Thursday, October 22, 2026
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (21) ✍ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (21) ✍ശ്യാമള ഹരിദാസ്.

 

“മഹാദേവനും പാർവ്വതി ദേവിയും കൂടി വളർത്തിയ ഒരു കാട്ടുപന്നി, ഭൂമിയുടെ സംരക്ഷക ദൈവമായി മാറിയ കഥ”

തുളുനാട് എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെയുള്ള ഒരു കാട്ടിൽ ഒരു പന്നിയുണ്ടായിരുന്നു. ആ പന്നിയ്ക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു.

ഒരുദിവസം അതിൽ ഒരു കുഞ്ഞ് വഴിതെറ്റി കൂട്ടത്തിൽ നിന്നും വേർപിരിഞ്ഞു. ആ വഴിയിലൂടെ വന്ന പാർവ്വതി ദേവി ആ അനാഥ കുഞ്ഞിനെ കണ്ടെത്തി. ദേവിയ്ക്ക് ആ കുഞ്ഞിനോട് ദയ തോന്നി. ആ മാതൃ ഹൃദയം കനിഞ്ഞു.

ദേവി ആ കുഞ്ഞിനെ എടുത്ത് കൈലാസത്തിലേക്ക് കൊണ്ടു പോവുകയും സ്വന്തം കുഞ്ഞിനെപ്പോലെ ആ പന്നി കുട്ടിയെ വളർത്തുകയും ചെയ്തു.

വളർന്നു വന്ന ആ പന്നി കുട്ടി ശക്തനും എല്ലാം നശിപ്പിക്കുന്നവനും ആയി. കൈലാസത്തിലെ ഉദ്യാനമെല്ലാം നശിപ്പിക്കാൻ തുടങ്ങി.
മഹാദേവന് അത് സഹിക്കാൻ പറ്റിയില്ല. അദ്ദേഹം അതിനെ കൊല്ലുവാൻ തീരുമാനിച്ചു.

അപ്പോൾ ദേവി മഹാദേവനോട് എന്റെ കുഞ്ഞിനെ കൊല്ലരുതേ എന്ന്
കണ്ണീരോടെ അപേക്ഷിച്ചു. ദേവിയുടെ അപേക്ഷ കേട്ടപ്പോൾ ഭഗവാൻ തന്റെ മനസ്സു മാറ്റി.

മഹാദേവൻ ആ പന്നിയെ അതിന്റെ ജന്മസ്ഥലമായ തുളു നാട്ടിലേയ്ക്ക് തന്നെ തിരിച്ചയച്ച് തന്റെ ഭൂതഗണമായി നിയമിച്ചു.

ഇനി നീ ഭൂമിയിൽ ദാരിദ്രരേയും പാവപ്പെട്ടവരേയും സംരക്ഷിക്കണം എന്നും അവരുടെ കഷ്ടതകൾ ദുരീകരിക്കണം എന്നും പറഞ്ഞു.

ഇങ്ങനെ ആ കാട്ടുപന്നി പഞ്ചുരുളി എന്ന അത്ഭുത ദൈവമായി മാറി. ഇതേ സമയത്ത് മറ്റൊരു അത്ഭുതകഥയും നടന്നു കൊണ്ടിരുന്നു.

ഒരു ദിവസം മഹാദേവൻ തന്റെ ശരീരത്തിലെ വിഭൂതിയിൽ നിന്നും ഒരു ചെറിയ കല്ല് കണ്ടെത്തി. അദ്ദേഹം ആ കല്ല് പരിശുദ്ധമായ ഗംഗാ നദിയിലേയ്ക്ക് എറിഞ്ഞു. ശരീര ഭസ്മത്തിന്റെ ദിവ്യശക്തിയും ഗംഗാജലവും സമ്മേളിച്ച് “ഗുളിക” എന്നൊരു ഭൂതം ജനിച്ചു.

ഗുളിക വളരെ ഭക്തിയോടെ മഹാദേവനെയും പാർവ്വതി ദേവിയേയും സേവിച്ചു. എന്നാൽ അവൻ വളരെ വികൃതി ആയിരുന്നു. അവന്റെ കുസൃതികൾ കാണാൻ രസമായിരുന്നെങ്കിലും ചിലപ്പോൾ അതിരുകടന്നു പോകാറുണ്ടായിരുന്നു.

ഒരിക്കൽ മഹാദേവൻ ഗുളികയോട് പറഞ്ഞു നീ വൈകുണ്ഠത്തിൽ പോയി മഹാവിഷ്ണുവിനെ സേവിക്കു. അതുകേട്ട ഗുളിക വലിയ സന്തോഷത്തോടെ വൈകുണ്ഠത്തിലേക്ക് പോയി.

വൈകുണ്ഠത്തിൽ സേവനം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഗുളികയ്ക്ക് അസഹ്യമായ വിശപ്പ് അനുഭവപ്പെട്ടു. ആ വിശപ്പ് സഹിക്കാതെ വന്നപ്പോൾ അവൻ വൈകുണ്ഠത്തിന്നടുത്തുള്ള പാൽക്കടൽ കുടിക്കാൻ തുടങ്ങി.

ഭഗവാൻ കൃഷ്ണൻ അത്ഭുതത്തോടെ ചോദിച്ചു, എന്താ ഗുളിക സംഭവിച്ചത്. എന്തിനാണ് പാൽക്കടൽ കുടിച്ചത്?.
ഗുളിക വിനയത്തോടെ പറഞ്ഞു, പ്രഭോ! എനിക്ക് വളരെ വിശക്കുന്നു. എന്റെ വിശപ്പ് ശമിക്കുന്നില്ല.

വിഷ്ണു ഭാഗവാന് ഗുളികയോട് അനുകമ്പയും ആ കൊച്ചു ഭൂതത്തിന്റെ വികൃതിയിൽ ഇഷ്ടവും തോന്നി. അനുകമ്പയോടെ ഭഗവാൻ തന്റെ ചെറു വിരലിൽ നിന്ന് ഒരു ദിവ്യരത്നം നൽകി. അതു സ്വീകരിച്ചശേഷം ഗുളികയുടെ വിശപ്പ് ശമിച്ചു.

അവന്റെ മനസ്സ് ശുദ്ധമായി. എല്ലാ ഭൗതിക ആസക്തികളും അവനിൽ നിന്നും അകന്നു. അവൻ ഭയ ഭക്തിയോടെ വിറച്ചു. ഗുളിക കൃതജ്ഞയോടെ വിഷ്ണുവിന്റെ കാൽക്കൽ വീണു. പ്രഭോ! അങ്ങയുടെ ദയക്കു നന്ദി.

ദായലുവായ വിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു ഗുളിക നീ ഇപ്പോൾ ശുദ്ധനായി. നീ ഭൂമിയിലേക്ക് പോയി ഭക്തിയോടെ നിന്നെ ആരാധിക്കുന്ന ജനങ്ങളെ സേവിക്കുക
അവരെ സംരക്ഷിക്കുക.

ഭൂമിയിൽ എത്തിയ പഞ്ചുരുളിയും ഗുളികയും പരസ്പരം കണ്ടുമുട്ടി ആത്മബന്ധം സ്ഥാപിച്ചു. ഗുളിക പഞ്ചുരുളിയുടെ അടുത്ത സുഹൃത്തും ആരാധകനുമായി. ഇന്ന് തുളുനാട്ടിൽ ഇവർ രണ്ടും ഒന്നിച്ച് ആരാധിക്കപ്പെടുന്നു.

കടപ്പാട്

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ