Tuesday, October 6, 2026
Homeസ്പെഷ്യൽസര്‍പ്പ വിശേഷം.

സര്‍പ്പ വിശേഷം.

സർപ്പങ്ങൾ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉൾകോണിൽ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു. ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍ ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍ . മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത് . തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതല്‍ പ്രാധാന്യം. കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഓണാണ്‌ സര്‍പ്പാരാധന.

നാഗപ്രീതിക്കായ്‌ ഒട്ടേറെ അനുഷ്ടാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ അനുഷ്ടിക്കുകയും ചെയൂന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല . ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു. ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ടിച്ചിരുന്നത് . എന്നാല്‍ ചില സ്ഥലങ്ങളില്‍ ജീവനുള്ള നാഗങ്ങളെയും പ്രതിഷ്ഠിച്ചിരുന്നതായി ചരിത്രം കുറിക്കുന്നുണ്ട്. നമ്മള്‍ ആരാധിക്കേണ്ടത് ഉത്തമ ജാതി സര്‍പ്പങ്ങളെയാണ്. നിഗ്രഹാനുഗ്രഹ ശക്തികളുള്ള സര്‍പ്പ ശ്രേഷ്ടരെയാണ് നാഗങ്ങള്‍ എന്ന് വിളിക്കുന്നത് , പത്തിയും വാലുമൊഴികെ മനുഷ്യ സ്വരൂപമുള്ള ടെവയാനികള്‍ ആണ് നാഗങ്ങള്‍. സൂഷ്മ ശരീരികളായ നാഗങ്ങള്‍ പാതാള വാസികള്‍ ആണ്. പൂജയ്ക്ക് വിധിച്ചിട്ടുള്ള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദേശിക്കുന്നത് , മനുഷ്യന് ഏറ്റവും നന്മ ചെയ്യുന്ന ഒന്നാണ് നാഗപൂജ. ആയില്യം നോമ്പുനോറ്റു നാഗപൂജ ചെയ്‌താല്‍ സന്താന ലാഭവും കുടുംബശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ നേത്രരോഗം, ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു.

പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ്
പതിവായിരുന്നു. ഭക്തർ സർപ്പ ഭീതി മാറ്റാൻ വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു

ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സർപ്പങ്ങളെ മതിൽക്കെട്ടിനകത്തോ , ആൽചുവട്ടിലൊ പ്രതിഷ്ഠിച്ചാണ് ആരാധിച്ചിരുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു. “കാവു മാറ്റം” എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.

ശ്രീ അനന്തൻ, ശ്രീ വാസുകി, ശ്രീ തക്ഷകൻ , ശ്രീ കാർക്കോടകൻ , ശ്രീ ശംഘപാലകൻ , ശ്രീ മഹാപത്മൻ , ശ്രീ ഗുളികൻ , എന്നീ നാഗശ്രേഷ്ടരാണ് “അഷ്ടനാഗങ്ങൾ” എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌ . വൈഷ്ണവ സമ്പ്രദായത്തിൽ ശ്രീ അനന്തനെയും , ശൈവ സമ്പ്രദായത്തിൽ ശ്രീ വാസുകിയേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത് .

കന്നി, തുലാ , ധനു , കുംഭം , മേടം എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് . എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല . ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം .

നൂറും പാലും കൊടുക്കുക , സർപ്പബലി , സർപ്പം പാട്ട് , നാഗതോറ്റം , നാഗത്തെയ്യം , കുറുന്തിനിപ്പാട്ട് , നാഗം പൊലിച്ചു പാട്ട് , പൂരക്കളി , നാഗക്കന്നി , തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശിഷ്ടാനുഷ്ടാനങ്ങൾ .

പുള്ളുവൻ പാട്ടും സർപ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം . എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം . കൂടാതെ തെക്കൻ – മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ , മഞ്ഞൾ പൊടി ചാർത്തലോ ഉത്തര കേരളത്തിൽ പതിവില്ല .

പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ , വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു. സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം .

ഒരു നൂറ്റാണ്ടു മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പകാവുകളുടെ എണ്ണത്തിലും കുറവ് വന്നു. എന്നാൽ ഈകാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കാവുകളും സർപ്പക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യം നിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ