Sunday, July 5, 2026
Homeഅമേരിക്കഅമേരിക്ക - (9) ന്യൂ യോർക്ക് 'Soho street' (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്:...

അമേരിക്ക – (9) ന്യൂ യോർക്ക് ‘Soho street’ (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

SoHo ചരിത്രം, കല, വാണിജ്യം, ആർക്കിടെക്ചർ… എന്നിവയുടെ  സംയോജനമാണ്. സൗത്ത് ഓഫ് ഹ്യൂസ്റ്റൺ” എന്നതിന്റെ ചുരുക്കപ്പേരായ സോഹോ,ന്യൂയോർക്കിൻ്റെ മറ്റൊരു ടൂറിസ്റ്റ് സ്ഥലം എന്നു പറയാം.

ലോകത്തിലെ ഏറ്റവും മികച്ച കാസ്റ്റ്-ഇരുമ്പ് കെട്ടിടങ്ങൾ,  കെട്ടിടങ്ങൾ പ്രധാനമായും കാസ്റ്റ്‑ഓയര്‍ണ്‍ എന്ന രാസധാതുവിന്റെ സഹായത്തോടെ നിർമ്മിച്ചവയാണ്. ഏകദേശം 500 ൽ അധികം  കെട്ടിടങ്ങളുണ്ടെന്നാണ് പറയുന്നത്. 26 ബ്ലോക്കുകളായി വ്യാപിച്ചു കിടക്കുന്നു.  ബെൽജിയൻ ബ്ലോക്കുകൾ പാകിയ ഈ തെരുവുകൾ ബെൽജിയത്തിലെ ചില പ്രദേശങ്ങളോട് സാമ്യമുള്ളതാണത്രേ!

അവിടെയെല്ലാം മുഴുവൻ നടന്ന് കണ്ടില്ലെങ്കിലും വ്യത്യസ്തമായ കാഴ്ച എന്നു പറയാം. ഞങ്ങൾ അവിടെയുള്ളപ്പോൾ ചില പരസ്യങ്ങളുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. പ്രധാനമായും 1870 നും 1890 കൾക്കും ഇടയിൽ ഫാക്ടറികളായും വെയർഹൗസുകളായും നിർമ്മിച്ചതാണ്  ഈ കെട്ടിടങ്ങൾ.

ഇവിടുത്തെ ഷോപ്പിംഗിനെ പറ്റി പറയാനേറെ !  പ്രാഡ, അർമാനി , ഹ്യൂഗോ ബോസ്, … സോഹോയുടെ തെരുവുകളിൽ കാണപ്പെടുന്ന ചില ‘ ബ്രാൻഡഡ്’ കടകളുടെ നിര നീണ്ടു കിടക്കുന്നു. അവിടെ വന്നിരിക്കുന്ന സഞ്ചാരികളിൽ മിക്കവരും അത്തരം ഷോപ്പിംഗിൻ്റെ തിരക്കിലാണ്.

U.S.ൻ്റെ ഒരു ഡോളർ 87 രൂപയായതിനാൽ അത്തരത്തിലുള്ള ഷോപ്പിംഗ് നമ്മുടെ  പഴ്സിന് താങ്ങാനാവുന്നതിനപ്പുറമാണ്. രൂപയുടെ മൂല്യം കൂടിയിട്ടു വേണം, ഉദയനാണ് താരം എന്ന സിനിമയിലെ പാട്ടിൽ പറയുന്നതു പോലെ ’ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്‌…….’ ഷോപ്പിംഗിന് പോകാൻ😊,അത് എന്നാണെന്ന് അറിഞ്ഞു കൂടാ, എന്നാലും ചുമ്മാ ആശിക്കാം അല്ലേ?

19-ആം ശതകത്തിലെ വ്യവസായ മേഖലയായി തുടങ്ങിയതാണ് ഈ സ്ഥലം. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യവസായം ഈ പ്രദേശം വിട്ടുപോയി.1960 കളിൽ കലാകാരന്മാർ, സോഹോയുടെ ഉപേക്ഷിക്കപ്പെട്ട വ്യാവസായിക ലോഫ്റ്റുകളിലേക്ക് താമസം മാറുകയും അവയെ ആർട്ട് സ്റ്റുഡിയോകളും വീടുകളുമാക്കി മാറ്റുകയും ചെയ്തു.ഇപ്പോൾ ഈ സ്ഥലം ആഡംബര കോണ്ടോകൾ, ഉയർന്ന നിലവാരമുള്ള ചില്ലറ വ്യാപാരികൾ, ആർട്ട് ഗാലറികൾ, സ്റ്റൈലിഷ് ബാറുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. 1985-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയിലെ താരവുമാണ് ഇവിടം.

ഇവിടം വരെ വന്ന സ്ഥിതിക്ക് ഒരു ആർട്ട് ഗാലറി കാണാമെന്ന ചിന്തയിലാണ് ഗൂഗിൾ പറഞ്ഞു തന്ന ‘ പെറോട്ടിൻ ന്യൂയോർക്ക് ‘ സന്ദർശിച്ചത്. ഇത് ഒരു പ്രദർശന കേന്ദ്രമാണ്,ഇമ്മാനുവൽ പെറോട്ടിൻ സ്ഥാപിച്ച വലിയ ആഗോള ഗാലറി ശൃംഖലയുടെ ഭാഗമാണിത്. ഒരു തുണി ഫാക്ടറിയായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിലാണ് ഈ ഗാലറി സ്ഥിതി ചെയ്യുന്നത്. നാലോ – അഞ്ചോ നിലയുള്ള ഗാലറിയിൽ ഒന്നിലധികം പ്രദർശന മേഖലകളുണ്ട്.

ഞങ്ങൾ അവിടെ ചെന്നപ്പോൾ മെക്സിക്കൻ കലാകാരനായ ഗബ്രിയേൽ റിക്കോയുടെ ഒരു എക്സിബിഷനായിരുന്നു.

കെട്ടിപ്പിടിച്ച് നിൽക്കുന്ന 2 അസ്ഥികൂടങ്ങൾ അതിൽ നിറയെ പിങ്ക് നിറത്തിൽ സോസേജുകളും കണ്ടു. കലാകാരൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും വല്ല കമിതാക്കൾ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് എൻ്റെയൊരു വിലയിരുത്തൽ.

അതു പോലെ പകുതി എണീറ്റു നിൽക്കുന്ന പച്ച നിറത്തിലുള്ള പാമ്പിൻ്റെ ഉയർന്നു നിൽക്കുന്ന തലയിൽ കത്തികൾ കൊണ്ട് നിറുത്തിയ മറ്റൊരു രൂപമാണ്. ഒരുപക്ഷെ  വഴിയിൽ ഊതിപ്പിക്കാൻ നിൽക്കുന്ന പോലീസിനെ കണ്ടപ്പോൾ ഉണ്ടായ ട്ടെൻഷനായിരിക്കാം. കൂടെയുള്ള ഓരോരുത്തർക്കും അവരുടേതായ വിശദീകരണങ്ങളും ഉണ്ടായിരുന്നു. എന്തായാലും കലാകാരനായ ‘ഗബ്രിയേൽ റിക്കോ’ ഇത്തരം പൊട്ട വിശദീകരണങ്ങളോടു ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ ….

അവിടെയുള്ള ഓരോന്നിനും ഞങ്ങളുടേതായ വിശദീകരണങ്ങൾ നല്കിയായിരുന്നു കാഴ്ച. മറ്റു ചില കാഴ്ചക്കാർ വന്നതിൻ്റെ അതേ  സ്പീഡിൽ തിരിച്ചു പോയി. എന്നാൽ  അവിടെ കണ്ട പെയിൻ്റിംഗിൻ്റെ വിലയും അതിനെയെല്ലാം കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കുകയും ചെയ്യുന്നവരേയും കണ്ടു. ഓരോരുത്തരുടേയും അഭിരുചി ഒന്നിനൊന്ന്  വ്യത്യസ്തമാണല്ലോ?

വിശദീകരണ ലഘുലേഖകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവ പോലുള്ള വ  വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സംരംഭങ്ങളിലും പെറോട്ടിൻ ഏർപ്പെടുന്നുണ്ട്.

Soho യിൽ നിന്ന് യാത്ര പറയുമ്പോൾ ന്യൂയോർക്കിൻ്റെ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ അന്തരീക്ഷവും ചരിത്രവുമാണുള്ളതെന്ന് പറയാതിരിക്കാൻ ആവില്ല.

Thanks

റിറ്റ ഡൽഹി

RELATED ARTICLES

3 COMMENTS

  1. സൗത്ത് ഓഫ് ഹ്യൂസ്റ്റനെ കുറിച്ചുള്ള മനോഹരമായ വിവരണം, നല്ലെഴുത്ത്, ആശംസകൾ ❤️🌹👍

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com