Saturday, September 19, 2026
Homeഅമേരിക്കവിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു

വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു

മാർട്ടിൻ വിലങ്ങോലിൽ

ഫ്രിസ്‌കോ:  നോർത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു. മിഷനിൽ നിന്നുള്ള കിരൺ ജോർജ്, ഷീന അന്ന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ ദൈവശാസ്ത്ര പഠനത്തിൽ ഡിപ്ലോമ നേടിയ ബിരുദധാരികൾ.

ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്.

മിഷനിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങിൽ, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ എന്നിവർ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.

ദൈവത്തെയും, സഭയുടെ പാരമ്പര്യത്തെയും, വിശ്വാസസത്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിലൂടെ, വിശ്വാസജീവിതം കൂടുതൽ അർത്ഥപൂർണവും ഫലദായകവുമാക്കാൻ ദൈവശാസ്ത്ര പഠനം സഹായിക്കും. അതിനാൽ കൂടുതൽ വിശ്വാസികൾ ഇത്തരം പഠനത്തിനായി മുന്നോട്ട് വരണം  എന്ന്  ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ മിഷൻ അംഗങ്ങളോട് ആഹ്വാനം ചെയ്തു.

അല്മായർക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ചിക്കാഗോ രൂപതയേയും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷൻ ഡയറക്ടർ അഭിനന്ദിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ