Sunday, September 6, 2026
Homeഅമേരിക്ക2025 എൻ പി വീക് - ഐനാനി സൗജന്യ തുടർ വിദ്യാഭ്യാസം നവംബർ എട്ടിന് കൊട്ടിലിയൻ...

2025 എൻ പി വീക് – ഐനാനി സൗജന്യ തുടർ വിദ്യാഭ്യാസം നവംബർ എട്ടിന് കൊട്ടിലിയൻ റെസ്റ്റാറ്റാന്റിൽ

പോൾ ഡി പനയ്ക്കൽ

ഐനാനി 2025 എൻ പി വീക് ആഘോഷം ഒരുക്കുന്നു. നവമ്പർ എട്ട് ശനിയാഴ്ച ലോങ്ങ് ഐലൻഡ് ജെറിക്കോയിലെ കൊട്ടിലിയൻ റെസ്റ്റോറന്റിൽ വെച്ചു നടക്കുന്ന സംഭവം നഴ്സുമാർക്കുള്ള ഒരു തുടർ വിദ്യാഭ്യാസ ദിനവും കൂടി ആയാണ് ഐനാനി ആസൂത്രണം ചെയ്യുന്നത്. ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ വംശജരായ രജിസ്റ്റേർഡ് നഴ്സുമാരുടെ ജിഹ്വയായ ഐനാനി ബെഡ്‌സൈഡിൽ രോഗികളെ നേരിട്ട് പരിചരിക്കുന്നവർ മുതൽ അഡ്മിനിസ്‌ട്രേറ്റർമാർ, നഴ്സ് എജുക്കേറ്റർമാർ, നഴ്സ് പ്രാക്ടീഷണർമാർ. യൂണിവേഴ്സിറ്റി പ്രൊഫസർമാർ, ഗവേഷകർ, എന്നിവരടക്കം രജിസ്റ്റേർഡ് ലൈസൻസുള്ള എല്ലാവരെയും ഒരു കുടക്കീഴിൽ പിന്തുണയ്ക്കുന്നു.

രാജ്യത്തെ ആരോഗ്യ സംവിധാന വ്യവസ്ഥയിൽ നഴ്സ് പ്രാക്ടീഷണര്മാര് നൽകുന്ന അസാമാന്യമായ സംഭാവനകളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന എൻ പി വീക്ക് നവംബർ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലാണ് അമേരിക്ക മുഴുവൻ ആഘോഷിക്കപ്പെടുന്നത്. രോഗികളെ നേരിട്ടു പരിചരിച്ചുള്ള പരിചയ സമ്പത്തും വിദ്യാഭ്യാസവും പരിശീലനവും ഉന്നത നിലവാരമുള്ള, രോഗികളെ കേന്ദ്രീകരിച്ചുള്ള, തെളിവടിസ്ഥാനത്തിലുള്ള പ്രതിജ്ഞാ ബദ്ധതയും എൻപിമാരെ ഹോസ്പിറ്റലുകളിലും മറ്റ് ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും സ്പെഷ്യാലിറ്റികളിലും പ്രത്യേകമായ സംവിധാനം തന്നെ നൽകുന്നുണ്ട്. ഇരുപത്തിഒന്പതു സംസ്ഥാനങ്ങളിലും വാഷിംഗ്‌ടൺ ഡി സിയിലും ഗുവാം, നോർതേൺ മറിയാനാ ഐലന്റുകളിലും എൻ പി മാർക്ക് സ്വതന്ത്രമായി രോഗികളെ ചികില്സിക്കുന്നതിനുള്ള അധികാരം നൽകിയിട്ടുണ്ട്.

സാധാരണ അസുഖങ്ങളെ ചികില്സിക്കുന്നതിനു എൻപിമാരെ അധികാരപ്പെടുത്തുന്നത് വഴി കൂടുതൽ സങ്കീർണ്ണമായ രോഗങ്ങൾക്കും രോഗികൾക്കുമായി ഫിസിഷ്യന്മാർക്ക് സമയം ചെലവഴിക്കാൻ സാധ്യമാകുന്നു. എൻപിമാർക്ക് ഫിസിഷ്യന്മാരെക്കാൾ വളരെ കുറവ് ശമ്പളമാണുള്ളതെന്ന വസ്തുത സാമ്പത്തികമായ കാര്യക്ഷമത വർധിപ്പിക്കാനും ആരോഗ്യ മേഖലയിലെ ചെലവിൽ കുറവ് വരുത്തുവാനും സാധ്യമാക്കുന്നു. ന്യൂ യോർക്ക് പ്രദേശത്തെ ആരോഗ്യ മേഖലയിൽ എല്ലാ രംഗത്തും വിവിധ ഉത്തരവാദിത്വങ്ങളോടെ വ്യാപൃതരാണ് ഐനാനിയിലെ ഇന്ത്യൻ വംശജരായ എൻപിമാർ.

“എൻപിസ്: ദി വോയിസ് ഓഫ് കെയർ, ദി പവർ ഓഫ് ചെയ്ൻജ്” എന്ന തീമിൽ നടക്കുന്ന ദിനത്തിൽ മുഖ്യാതിഥി മോലോയ് യൂണിവേഴ്സിറ്റി അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സിംഗ് അസ്സോസിയേറ്റ് ഡീൻ ഡോ. എതെൽ ഉൾറിച് മുഖ്യ പ്രഭാഷണം നടത്തും. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഫാമിലി മെഡിസിൻ ക്ലിനിക്കൽ പ്രൊഫെസ്സർ ഡോ. ചാൾസ് പി. വേഗ എം ഡി “കറന്റ് സ്റ്റാൻഡേർഡ്‌സ് ആൻഡ് എക്സ്പീരിയൻസെസ് ഇൻ ദി അഡ്വാൻസ്‌മെന്റ് ഓഫ് കാർഡിയോവാസ്കുലർ കെയർ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. ചീത്ത കൊളെസ്റ്ററോൾ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപോപ്രോടീൻ, ട്രൈഗ്ലൈസിറൈഡ്സ് എന്നിവയ്ക്ക് മരുന്നെടുക്കുന്നവർക്കിടയിൽ റെഡ്യൂസ്-ഇറ്റ് എന്ന പുതിയ മരുന്നിന്റെ മൂന്നാം ഘട്ടമായി നടത്തിയ ട്രയലിനെ കുറിച്ചായിരിക്കും ഡോ. വേഗ സംസാരിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങലേക്കുള്ള റിസ്ക് കുറയ്ക്കുന്നതിന് പ്രയോഗത്തിൽ കൊണ്ടുവരുന്ന പുതിയ ചികിത്സാക്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ഈ അവതരണത്തിൽ. ഗ്രാൻഡ് സ്പോൺസർ ആയ അമരി ഫാർമയുടെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുക.

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) വൈസ് പ്രെസിഡന്റും ഐനാനി മുൻ പ്രെസിഡന്റുമായ താര ഷാജൻ “സ്ട്രെസ് ആൻഡ് ഇറ്റ്സ് എഫ്ഫെക്ട്സ് ഓൺ മെന്റൽ ഹെൽത്” എന്ന വിഷയത്തെ കുറിച്ചു സംസാരിക്കും. കാത്തലിക് ഹെൽത് സിസ്റ്റത്തിലെ സെയ്ന്റ് കാതറിൻ ഓഫ് സിയെന്ന ഹോസ്പിറ്റലിൽ ഇൻപേഷ്യന്റ് ആൻഡ് ഔട്പാഷ്യന്റ സൈകൈയാട്രിക് ഡിപ്പാർട്മെന്റിന്റെ ഡയറക്റ്ററാണ് താരാ ഷാജൻ.

വിവിധ സ്പെഷ്യാലിറ്റികളിൽ രജിസ്റ്റേർഡ് നഴ്സ് ആയും എൻപി ആയും പരിചയ സമ്പന്നയായ ക്രിസ്റ്റി ജോൺ അവതരിപ്പിക്കുക “T ടൈം ഫോർ ഔർ അഡ്വാൻസ്ഡ് കെയർ പ്രൊവൈഡേഴ്‌സ് ” എന്ന വിഷയമായിരിക്കും.
ഡോ. അന്നാ ജോർജ്, ഡോ. കെറി മാസ്ട്രാൻചലോ, ഡോ. റാന്ഡി പെൽയു, ഡോ. പ്രെസിജാ മനോജ് എന്നിവർ അടങ്ങുന്ന പാനൽ ചർച്ചയായിരിക്കും ദിവസത്തെ അവസാന ഇനം. “ഫ്രം ക്രൈസിസ് റ്റു കണ്ടിന്യൂവിറ്റി: ടെലിഹെൽത് ഇൻ റ്റുമോറോ’സ് ഹെൽത്കെയർ”.

ഭക്ഷണവും സൗജന്യ തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകളും ലഭിക്കുന്ന എൻപി വീക് ആഘോഷത്തിലേക്ക് ഐനാനി പ്രസിഡന്റ് ഡോ. ഷൈലാ റോഷിൻ(646.262.8105), വൈസ് പ്രസിഡന്റ് ഡോ. എസ്തർ ദേവദോസ് (718.974.1812), സെക്രെട്ടറി ഡോ. ഷബ്നം പ്രീത് കൗർ (929.231.4994), ട്രെഷറർ ആന്റോ പോൾ (516.200.1317), ജോ. സെക്രെട്ടറി ഗ്രേസ് അലക്‌സാണ്ടർ (516.476.2375), ജോ. ട്രെഷറർ ഡോ. ജയാ തോമസ് (516.469.6164), എജുക്കേഷൻ കമ്മിറ്റി ചെയർ ആനി സാബു (516.474.5834) , അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സ് കമ്മിറ്റി ചെയർ ഷൈനി സേവ്യർ (917.225.8244), കമ്മ്യൂണിക്കേഷൻ കമ്മിറ്റി ചെയർ അനു ചെമ്പോള (646.584.8366), എന്നിവർ എല്ലാ നഴ്സുമാരെയും സൗജന്യ രജിസ്ട്രേഷന് സ്വാഗതം ചെയ്യുന്നു. http://tinyurl.com/inanynpweek2025 എന്ന ലിങ്കിലോ ഇതോടൊപ്പമുള്ള ഫ്ലയറിലെ Q R code സ്കാൻ ചെയ്തോ രെജിസ്റ്റർ ചെയ്യാം.

പോൾ ഡി പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ