ഒമാൻ /ഇബ്ര : ഐ സി ഫ് , ആർ എസ് സി ,സഹ്രത്തുൽ ഖുർആൻ മദ്രസ്സ സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് നൂറേ മദീന 2025 വൈകുന്നേരം 6 .30 മുതൽ ഇബ്ര സഫാല മത്സ്യ മാർക്കറ്റിനു പുറകിലുള്ള അൽ ഷുകൈരി ആഡിറ്റോറിയത്തിൽ വച്ച് അരങ്ങേറുന്നു .
മദ്രസ്സ വിദ്യാർത്ഥികളുടെ ,സ്‌കൗട്ട് ,എക്സിബിഷൻ ,ഫ്ലവർ ഷോ വിദ്യാർത്ഥികളുടെയും മുതിർന്നവരുടെയും ദഫ് പ്രകടനങ്ങൾ തുടങ്ങി നിരവധി കലാ വിരുന്നും സ്വദേശി വിദേശി പ്രമുഖർ സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനവും തുടർന്ന് അഹമ്മദ് നബീൽ ബറകാതി ബാംഗ്ലൂർ മഹ്ഫൂസ് കമാൽ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടക്കും .ഒരുക്കങ്ങൾ എല്ലാം പൂർത്തിയതായി ഉസ്താദ് നിഷാദ് അഹ്സനിയും സ്വാഗത സംഘം ചെയര്മാന് മുസ്തഫ ബാംഗ്ലൂരും അറിയിച്ചു .



