വയനാട് പുതിയ ഡിസിസി പ്രസിഡൻ്റായി ടി ജെ ഐസക്. ടി സിദ്ദിഖിൻ്റെ നോമിനിയായി ടി ജെ ഐസക് രംഗത്തെത്തുന്നതോടെ വയനാട്ടിലും ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതായിരിക്കും. പോര് രൂക്ഷമാവാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടില്‍ കുരുങ്ങി വയനാട് ഡിസിസി ട്രഷറല്‍ എംഎൻ വിജയനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെയുള്ള സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്.
എം എൻ വിജയൻ്റെയും മകൻ്റെയും മരണത്തില്‍ രണ്ടാം പ്രതായാണ് എൻ ഡി അപ്പച്ചൻ. പിന്നീട് അപ്പച്ചൻ്റെ അടുത്ത ആളും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നല്ലേടം ആത്മഹത്യ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ വീഭാഗീയത ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് എൻ ഡി അപ്പച്ചൻ രാജിവെക്കുന്നതും വയനാട് പുതിയ ഡി സി സി പ്രസിഡൻ്റിനെ തിരഞ്ഞെടുത്തതും.



