ന്യൂ യോർക്ക് : ഇന്ത്യൻ അമേരിക്കൻ മലയാളീ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലണ്ടിന്റെ ഈ വർഷത്തെ ഓണഘോഷം 2025 സെപ്റ്റംബർ 14 ന് ശനിയാഴ്ച ഒരു മണി മുതല്‍ നാല് മണി സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ (257-05 Union Tpke, Queens , നി 11004 ) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് ബിജു ചാക്കോ അറിയിച്ചു.
ഇന്ത്യൻ അമേരിക്കൻ മലയാളീ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലണ്ടിന്റെ എല്ലാ വർഷവും നടക്കുന്ന ഓണാഘോഷം കേരളകരയിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നതാണ്. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിഭവ സമർത്ഥമായ സദ്യകൊണ്ടും എന്നും വേറിട്ട ഓണാഘോഷമാക്കൻ അസോസിയേഷന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടി കൊണ്ടാടുബോൾ നമ്മളെ സന്തോഷിപ്പിക്കാനും, ഓണ വിരുന്നുകളുമായി വളരെയധികം കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ഈ ഓണഘോഷ പരിപാടയിൽ വെച്ച് ഫൊക്കാനയുടെ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും കുടി വിതരണം ചെയ്യുന്നു. ഫൊക്കാനയുടെ എല്ലാ അസ്സോസിയേഷൻ മെമ്പേഴ്സിനും ഫ്രീ ആണ് ഈ കാർഡുകൾ. നിങ്ങൾക്കു മെമ്പർഷിപ്പ് ഇല്ലെങ്കിൽ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ മെമ്പർഷിപ്പ് ലഭിക്കുന്നതാണ്.
ഫൊക്കാന പ്രിവിലേജ് കാർഡുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയവർ എല്ലാവരും എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കിട്ടിയ ഡിസ്‌കൗണ്ട് കണ്ടു ആഹ്ലാദം പങ്ക് വെക്കുകയുണ്ടായി. രണ്ടായിരം മുതൽ അയ്യായിരം രൂപാ വരെ ഡിസ്‌കൗണ്ട് നേടിയവർ ഉണ്ട് . അമേരിക്കയിൽ സ്കൂൾ അവധിയായതോട് നാട്ടിലേക്ക് പോകുന്ന പ്രവാസികളിൽ മിക്കവരും ഫൊക്കാനയുടെ പ്രിവിലേജ് കാർഡുമായാണ് യാത്ര ചെയ്തത്. എയർപോർട്ടിലെ ഡ്യൂട്ടീ ഫ്രീ ഷോപ്പിൽ ഷോപ്പ് ചെയ്‌ത എല്ലാവരും അവർക്ക് ഉണ്ടായ അനുഭവം ഫൊക്കാന ഭാരവാഹികളെ വിളിച്ചു പങ്കുവെക്കുകയും അഭിനന്ദിക്കുകായും ചെയ്തു.
കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധ ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി ,തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ ,ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ കോഴിക്കോട് ,കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം , കാരിത്താസ് കോട്ടയം എന്നി കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഈ ഹോസ്പിറ്റലുകളിൽ മെഡിക്കൽ കാർഡുമായി സന്ദർശിച്ചവർ എല്ലാം വളരെ നല്ല അഭിപ്രായമാണ് ഈ മെഡിക്കൽ കാർഡിനെ പറ്റി പറയാനുള്ളത്. പലർക്കും 50,0000 രൂപ വരെ ഈ കാർഡിൽ കൂടെ ഡിസ്‌കൗണ്ട് ലഭിച്ചവർ അവരുടെ അനുഭവം സന്തോഷത്തോട് പങ്ക് വെക്കുകയുണ്ടായി.
ഇന്ത്യൻ അമേരിക്കൻ മലയാളീ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലണ്ടിന്റെ ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു ചാക്കോ , വൈസ് പ്രസിഡന്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ് , ട്രഷർ ബേബി കുര്യാക്കോസ് , ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.



