കാസർഗോഡ്: കൈവിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച കോളേജ് വിദ്യാർത്ഥിയും പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡ് ശ്രീനിലയത്തിൽ പവിത്രൻ അച്ചാംതുരുത്തി- ശാന്ത ദമ്പതികളുടെ മകൻ ശ്രീഹരി (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു.
പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു. ഒരു വിരലിൽ ഒരു മണിക്കൂർനേരം നിർത്താതെ പുസ്തകം കറക്കിയായിരുന്നു ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ശ്രീഹരിയുടെ മരണത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി (അധ്യാപിക കാഞ്ഞങ്ങാട് ക്രൈസ്റ്റ്).



