Saturday, November 7, 2026
Homeഅമേരിക്കഓണം (കവിത) ✍ഡോളി തോമസ് ചെമ്പേരി

ഓണം (കവിത) ✍ഡോളി തോമസ് ചെമ്പേരി

ചിങ്ങപ്പുലരി പിറന്നു .
ഓണവില്ലുകളുണരുന്നു..
ഓണപ്പൂക്കളിനിതളുകൾ ചേലിൽ
ഹിമകണ വൈഡൂര്യമണിയുന്നു.

വർണ്ണച്ചിറകുകൾ വീശി
മധു തേടിയെത്തി ശലഭങ്ങൾ.
കാക്കപ്പൂ അഞ്ജനമെഴുതീ
ലോലാക്കണിഞ്ഞൊരുങ്ങി നിന്നു..

ഓണച്ചിന്തിൽ താളമിടാൻ
ഓണത്തുമ്പികളും വന്നൂ
തുമ്പയും, തെച്ചിയും, മുക്കുറ്റിയും,
തൊടിയിൽ തോരണം ചാർത്തി.

കതിരണിപ്പാടം കൊയ്തൊഴിഞ്ഞേ
അമ്പിളിപ്പൂമുഖം വാനിൽ തെളിഞ്ഞേ.
ആവണിമാസത്തിൻ അനുപമചാരുത
നിറയുന്നു മലയാള മാനസത്തിൽ.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ