Monday, November 9, 2026
Homeകേരളംഓച്ചിറയിലും ശാസ്താംകോട്ടയിലും ട്രെയിനുകൾക്കു പുതിയ സ്റ്റോപ്പുകൾ

ഓച്ചിറയിലും ശാസ്താംകോട്ടയിലും ട്രെയിനുകൾക്കു പുതിയ സ്റ്റോപ്പുകൾ

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല റോഡുകൾ, ദേശീയപാതകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ.

കൊല്ലം ജില്ലയിലെ ഓച്ചിറയിലും, ശാസ്താംകോട്ടയിലും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മുൻ തലമുറകൾ കഠിനാധ്വാനം ചെയ്തതിന്റെ സാക്ഷാത്കാരമാണ് സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പിന്നിടുമ്പോൾ നാം വികസിത ഭാരതം ആവുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഭരണാധികാരികൾക്ക് കരുത്ത് ഉണ്ടാവുന്നതെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. എം.പി.മാർ, എം എൽ.എ., തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് ട്രെയിൻ വൈകുന്നേരം 18:07 ന് ഓച്ചിറയിൽ എത്തുകയും വൈകുന്നേരം 18:08 ന് ഓച്ചിറയിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

ട്രെയിൻ നമ്പർ 16605 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് 19:00 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തുകയും 19:01 മണിക്കൂറിൽ പുറപ്പെടുകയും ചെയ്യും.

ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 2025 സെപ്റ്റംബർ 04 മുതൽ ശാസ്താംകോട്ടയിൽ നിർത്തും. രാവിലെ 05:11 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തിച്ചേരുന്ന ട്രെയിൻ, 05:12 മണിക്കൂറിന് പുറപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ