Sunday, October 4, 2026
Homeകേരളംകളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളില്‍ ഒരാള്‍ പിടിയില്‍

കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളില്‍ ഒരാള്‍ പിടിയില്‍

എറണാകുളം കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട രണ്ടു പ്രതികളില്‍ ഒരാളെ പിടികൂടി. വെറ്റില ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രി 11.30ഓടെ കളമശ്ശേരി സുന്ദരഗിരിക്ക് സമീപമാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

ഇന്നലെ വൈകിട്ടോടെ പ്രതികള്‍ വിവേകിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി. തുടന്ന് പ്രതികള്‍ വിവേകുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും വിവേകിന്റെ നെഞ്ചിലേക്ക് പ്രതികളില്‍ ഒരാള്‍ കത്തിക്കയറ്റുകയുമായിരുന്നെന്നാണ് വിവരം.

അതേസമയം കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് കൂട്ട ആത്മഹത്യ ചെയ്തത്. മറ്റൊരു മകന്‍ രാകേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ