Monday, September 28, 2026
Homeകേരളംബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കളറാക്കാം; ഒരു ലക്ഷം രൂപ ഇത്തവണ ബോണസായി ലഭിക്കും

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കളറാക്കാം; ഒരു ലക്ഷം രൂപ ഇത്തവണ ബോണസായി ലഭിക്കും

ഇത്തവണത്തെ ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്.  102,500 രൂപയാണ് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുന്നത്.എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. സ്ഥിരം ജീവനക്കാർക്ക്  കഴിഞ്ഞവർഷം 95,000 രൂപയും അതിന് മുമ്പത്തെ വർഷം 90,000 രൂപയുമായിരുന്നു  ബോണസായി ലഭിച്ചത്.

കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപയും ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപയും ഓണം ബോണസായി നൽകാനും മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ