Tuesday, March 10, 2026
Homeഅമേരിക്കവംശീയാക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരാനായ ആൺകുട്ടിയ്ക്ക് ക്രൂര മര്‍ദനം

വംശീയാക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരാനായ ആൺകുട്ടിയ്ക്ക് ക്രൂര മര്‍ദനം

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരനു നേരെ 15കാരന്റെ ആക്രമണം. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 9 കാരന്റെ തലയില്‍ 15കാരന്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ 9കാരന്റെ തലക്ക് ആഴത്തില്‍ പരുക്കേറ്റു. കോര്‍ക്ക് കൗണ്ടിയിലാണ് സംഭവം. വംശീയപരമായ ആക്രമണമാണ് കുട്ടിക്കു നേരെയുണ്ടായതെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.

ആക്രമണം നടത്തിയ കൗമാരക്കാരനെ അയര്‍ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നടത്തിയ കുട്ടി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം അതീവ ഗൗരവതരമാണെന്നും ഞെട്ടലുളവാക്കുന്നതാണെന്നും അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാദം കുട്ടിയില്‍ വലുതായിരിക്കുമെന്നും കൗണ്‍സില്‍ മേധാവി പ്രതികരിച്ചു.

അയര്‍ലന്‍ണ്ടില്‍ മലയാളി പെണ്‍കുട്ടി വംശീയാതിക്രമത്തിനിരയായത് ഈ അടുത്താണ്. 14കാരന്‍ ആറു വയസുകാരിയായ പെണ്‍കുട്ടിയുടെ മുഖത്തടിച്ച് പരുക്കേല്‍പ്പിക്കുകയും സൈക്കില്‍ കൊണ്ടു ഇടിച്ചു, കഴുത്തിന് പിടിച്ചു തള്ളുകയും ആയിരുന്നു.

അയര്‍ലന്‍ണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടു നിന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും തിരികെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞുമാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന നവീന്റെ മകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com