ആസാമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി ഒരു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാള്‍.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ സിസേറിയന്‍ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
”ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എല്ലാ രേഖകളും പരിശോധിച്ച ശേഷം ഇയാളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകലും വ്യാജമാമെന്ന് ഞങ്ങള്‍ കണ്ടെത്തി. അയാള്‍ ഒരു വ്യാജ ഡോക്ടറായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ തട്ടിപ്പ് നടത്തി വരികയായിരുന്നു,” മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ നുമല്‍ മഹത്ത പറഞ്ഞു.



