Saturday, November 7, 2026
Homeകേരളംആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരും

ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരും

ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരും. വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥി കഷ്ണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധന ഫലം പ്രതീക്ഷിച്ച് അന്വേഷണസംഘം. സെബാസ്റ്റ്യനുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.

ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്ഥല ഉടമ സി എം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരും. കസ്റ്റഡി കാലാവധി കഴിയുന്നതിനു മുൻപ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് ഉദ്യോഗസ്ഥരുടെ നീക്കം. ജെയ്നമ്മയുടെ മൊബൈൽ ഫോൺ സെബാസ്റ്റ്യൻ റീചാർജ് ചെയ്ത ഈരാറ്റുപേട്ടയിലെ കടയിൽ എത്തിച്ച് തെളിവെടുക്കുവനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വീടിന് സമീപത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിൽ വീണ്ടും അസ്ഥി കഷണങ്ങൾ കണ്ടെടുത്തിരുന്നു. ആദ്യഘട്ടത്തിൽ കണ്ടെത്തിയ അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ അന്വേഷണ സംഘത്തിന് ലഭിക്കും.

ജയ്‌നമ്മ, ബിന്ദു, സിന്ധു, ഐഷ എന്നീ സ്ത്രീകളുടെ തിരോധനമാണ് സെബാസ്റ്റ്യന് മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ആണ് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ