Sunday, October 4, 2026
Homeകേരളംതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ കാരണം...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണില്‍ നോട്ടീസ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ വഴിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു. ഈ സമിതി നല്‍കിയ റിപ്പോർട്ടില്‍ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സർവീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

1960 ലെ സർക്കാർ സർവീസ് ചട്ടങ്ങള്‍ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകള്‍ ലംഘിച്ചു . ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാല്‍ ഹാരിസിന്റെ ചില പരാതികള്‍ കാര്യമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ