Friday, October 2, 2026
Homeപ്രവാസിവരവായ് ആലപ്പുഴോത്സവം സീസൺ 5

വരവായ് ആലപ്പുഴോത്സവം സീസൺ 5

ഷാർജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം സെപ്റ്റംബർ ഏഴിന് സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ 5 ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ പ്രവാസി സമാജം ( AJPS ) വൈസ് പ്രസിഡന്റ് ചന്ദ്രജിത്ത് കായംകുളം, സെക്രട്ടറി രാജേഷ് ഉത്തമൻ, ട്രഷറർ ശിവശങ്കർ വലിയകുളങ്ങര, രക്ഷാധികാരി സാബു അലിയാർ, വൈസ് ചെയർമാൻ നൗഷാദ് അമ്പലപ്പുഴ എന്നിവർ ചേർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയ്ക്ക് പോസ്റ്റർ കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് ചെയർമാൻ അൻഷാദ് ബഷീർ AJPS ന്റെ ഉപഹാരവും സമർപ്പിച്ചു.

സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിയോടുകൂടി കൊടിയേറുന്ന ആലപ്പുഴോത്സവത്തിൽ വടംവലി മത്സരം, അത്തപൂക്കള മത്സരം, ഗ്രൂപ്പ് അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, കൂടാതെ തിരുവോണ സദ്യയും ഉണ്ടായിരിക്കും. മാത്രമല്ല വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത സിനിമ നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി വിശിഷ്ടാതിഥിയായിരിക്കും. രാത്രി ഏഴ് മണി മുതൽ പ്രശസ്ത പിന്നണി ഗായകൻ സരിഗമ വിജയി ലിബിൻ സക്കറിയയും, സരിഗമ ഫെയിം ശ്വേതയും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റിവലും അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ കോഡിനേറ്റർ രഞ്ജു രാജ് വലിയകുളങ്ങര, ചാരിറ്റിവിങ് ചെയർമാൻ പദ്മരാജ്, ശ്രീകല രഞ്ജു, ശരത് കുമാർ, നസീർ ആലപ്പുഴ, ആഷിഫ്, വീണ ഉല്ലാസ്, റോജി ചെറിയാൻ, ഫൗസിയ നൗഷാദ്, സജിമോൻ ശശിധരൻ, ദിലീപ്, അജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ടർ,
രവി കൊമ്മേരി – യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ